21 Jan, 2025
1 min read

ബോക്സോഫീസിൽ നേട്ടം കൊയ്ത് ‘അന്വേഷിപ്പിൻ കണ്ടെത്തും’…!! 50 കോടി നേടി ടൊവിനോ ചിത്രം

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. കൽക്കി എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇപ്പോഴിതാ ഫെബ്രുവരി ഒൻപതിന് കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും ഉൾപ്പെടെ റിലീസ് ചെയ്ത ചിത്രം ആഗോള തലത്തിൽ 50 കോടിയാണ് കളക്ഷനായി നേടിയിരിക്കുന്നത്. ഇത് വലിയൊരു നേട്ടം തന്നെയാണ് . കേരളത്തിനകത്തും പുറത്തും […]

1 min read

അന്വേഷിപ്പിൻ കണ്ടെത്തും കണ്ട് ഭദ്രൻ സാർ പറഞ്ഞത് ‘നീ ഒരു ട്രിക്കി ഡയറക്ടർ ആണ് ‘ ; ഡാർവിൻ കുര്യാക്കോസ്

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 9 ന് ആയിരുന്നു. ആനന്ദ് നാരായണന്‍ എന്ന എസ്ഐ കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തിയത്. ‘അന്വേഷിപ്പിൻ കണ്ടെത്തും’. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. കൽക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്.അമാനുഷികതയില്ലാത്ത ഒരു പക്കാ പൊലീസ് സ്റ്റോറിയെ എല്ലാ […]

1 min read

വിജയചരിത്രമെഴുതി ‘അന്വേഷിപ്പിൻ കണ്ടെത്തും’! സിനിമയ്ക്ക് പിന്നിലെ ഇരട്ടകൾക്ക് ഇന്ന് പിറന്നാൾ; ഒരു സിനിമയുടെ സംവിധായകനും നി‍ർമ്മാതാവും ഇരട്ടകളാകുന്നത് മലയാളത്തിൽ ആദ്യം

ഇരട്ടകള്‍ ചേർന്ന് ഒരു സിനിമയുടെ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുക. ആ സിനിമ വൻ വിജയമായി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ പ്രേക്ഷകർ ഏറ്റെടുക്കുക. മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണിത്. പറഞ്ഞുവരുന്നത് ടൊവിനോ തോമസ് നായകനായെത്തിയ പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ കുറിച്ചാണ്. സിനിമയുടെ സംവിധായകനും നിർമ്മാതാവുമായ ഡാർവിനും ഡ‍ോൾവിനും ഇരട്ടകളാണ്. ഒരു സിനിമയുടെ സംവിധായകനും നി‍ർമ്മാതാവും ഇരട്ടകളാകുന്നത് മലയാളത്തിൽ ഇതാദ്യമാണ്. ഇന്നവർ തങ്ങളുടെ പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമയുടെ വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഈ പിറന്നാളിന് അതുകൊണ്ടുതന്നെ […]

1 min read

ഒരു മുടിത്തുമ്പിലുണ്ട്, വിരൽപാടിലുണ്ട് തെളിവുകൾ! എൻ​ഗേജിം​ഗ് ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ‘അന്വേഷിപ്പിന്‍ കണ്ടെത്തും’, റിവ്യൂ വായിക്കാം

ഇപ്പോഴത്തെ കാലത്തേതുപോലെ ടെക്നോളജി അത്ര വികസിക്കാത്ത കാലത്ത് എങ്ങനെയായിരിക്കും പ്രമാദമായ കൊലപാതക കേസുകളൊക്കെ പോലീസ് കണ്ടുപിടിച്ചിട്ടുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു മുടിത്തുമ്പിൽ നിന്ന്, വിരൽ പാടിൽ നിന്ന്, വളപ്പൊട്ടിൽ നിന്ന്, കത്തിൽ നിന്ന്, ചോരപ്പാടിൽ നിന്ന്, കൈയക്ഷരത്തിൽ നിന്നൊക്കെയുള്ള തെളിവുകള്‍ ക്രൈം ചെയ്ത പ്രതിയിലേക്ക് എത്തിക്കുന്നതായിരിക്കുമോ? ഇതൊക്കെ വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചിരിക്കുകയാണ് ടൊവിനോ തോമസ് – ഡാർവിൻ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’. പുതുമ നിറഞ്ഞ രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പിരീഡ് സിനിമയായിട്ടുകൂടി സ്ഥിരം കണ്ടു പഴകിയ പോലീസ് […]