23 Dec, 2024
1 min read

പിടിച്ചിരുത്തുന്ന വാദപ്രതിവാദങ്ങൾ; സത്യത്തിൻറെ നേർകാഴ്ചയായ് ‘നേര്’, റിവ്യൂ വായിക്കാം

ഓരോ നിമിഷവും ഇനിയെന്ത് എന്ന് ചിന്തിക്കാൻ തോന്നിപ്പിക്കുന്ന രീതിയിലുള്ളൊരു കഥാഗതി. അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയമുഹൂർത്തങ്ങൾ. മനസ്സുലയ്ക്കുന്ന പ്രകടനങ്ങൾ… മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ‘നേര്’ മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നൊരു ഒരു റിയലിസ്റ്റിക് കോർട്ട് റൂം ഡ്രാമയാണെന്ന് നിസ്സംശയം പറയാം. തുമ്പ പോലീസ് സ്റ്റേഷനിലേക്കെത്തുന്ന ഒരു ഫോൺകോളിലാണ് സിനിമയുടെ തുടക്കം. കാഴ്ചയില്ലാത്തൊരു കുട്ടി വീട്ടിൽ ആരുമില്ലാതിരുന്ന നേരം പീഡിപ്പിക്കപ്പെടുന്നു. പെട്ടെന്നുണ്ടായ ആ സംഭവത്തിൻറെ ഞെട്ടലിലാണ് ആ പെൺകുട്ടി. മുഹമ്മദ് എന്നയാളുടെ മകൾ സാറയാണ് […]