CBI5
“മികച്ചൊരു സിനിമയായിരുന്നിട്ടും സിബിഐ 5ന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു” എന്ന് സംവിധായകൻ കെ.മധു
മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളിലൊന്നാണ് സി.ബി.ഐ സീരിസ്. മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗമായ ‘സി.ബി.ഐ 5 ദി ബ്രെയിന്‍’ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന് പ്രേക്ഷകരിൽ വ്യത്യസ്ത തരത്തിലുള്ള പ്രതികരണമായിരുന്നു ലഭിച്ചത്. ഒരു വിഭാഗം മികച്ചതെന്ന് അവകാശവാദം ഉന്നയിച്ചപ്പോൾ, മറ്റൊരു വിഭാഗം പടം ആവറേഞ്ച് എന്ന നിലയ്‌ക്കാണ് നോക്കികണ്ടത്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം സി.ബി.ഐ 5 […]
“ക്ലൈമാക്സ് ഉൾപ്പെടുന്ന അവസാന 20 മിനുട്ടാണ് സിനിമയെ രക്ഷിച്ചത്.. അല്ലെങ്കിൽ ബാസ്‌ക്കറ്റും തലയിൽ ഇട്ട് ഓടേണ്ടി വന്നേനേ..” : രോഹിത്ത് കെ.പി സിബിഐ 5നെ കുറിച്ച്
സിനിമപ്രേമികൾ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5. ഞായറാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പിന്തുണയും, വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിൽ – നിരൂപക പ്രശംസകൾ ഒരുപോലെ നേടി മുന്നേറുകയാണ് ചിത്രം. സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്‍ജിയയെ വേണ്ട രീതിയിൽ മാത്രം ഉപയോഗപ്പെടുത്തിയാണ് കെ മധു ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കിംങ്ങ് കണക്ക് അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. 1200 – […]
“നേരറിയാൻ സിബിഐ ആയിരുന്നു ഏറ്റവും ബോറടിച്ച് കണ്ടത്… പക്ഷേ ഇന്നലെയിറങ്ങിയ ഉരുപ്പടി കണ്ടുതീർന്നപ്പോൾ അതൊക്കെ ഒരു ക്ലാസിക് ആയിരുന്നു എന്ന് കുറ്റബോധം വന്നുപോയി” : സിബിഐ 5 – നെ വിമർശിച്ച് യുവാവിൻ്റെ കുറിപ്പ്
മലയാള സിനിമ ആസ്വാദകർ ഒന്നാകെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഇന്നലെ റിലീസാവുകയും ചെയ്തു. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രമാണ് സിബിഐ 5. 1988 -ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. 34 വർഷങ്ങൾക്കിപ്പുറം അഞ്ചാം ഭാഗം പുറത്തിറങ്ങുമ്പോൾ വലിയ പ്രതീക്ഷ ചിത്രത്തിന് നൽകിയവരായിരുന്നു ഒട്ടുമിക്ക പ്രേക്ഷകരും. എന്നാൽ ഇന്ന് ചിത്രം പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നു കേൾക്കുന്നത്. സിനിമ മികച്ചതാണെന്നും, പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ […]
ഏറ്റവും കയ്യടി നേടിയത് വിക്രം! ; സിബിഐ 5ൽ ജഗതിയെ കണ്ടതും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു സിനിമാ പ്രേമികൾ; നൽകിയത് കഥയിലെ നിർണ്ണായക കഥാപാത്രം
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ സിബിഐ സീരീസിലെ അഞ്ചാം ഭാഗം ‘സിബിഐ5; ദ ബ്രെയിന്‍’ ഇന്നലെ റിലീസായതിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അതേസമയം സിനിമ അത്രകണ്ട് ബോധിക്കാത്തവർ പോലും ചിത്രത്തിന് ചെറിയ ലാഗ് ഉണ്ടെന്നതൊഴിച്ചാല്‍ കഥ, തിരക്കഥ, കാസ്റ്റിങ്ങ് , ബിജിഎം, ക്ലൈമാക്‌സ് തുടങ്ങിയവയെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സിബിഐ സീരീസിലെ മറ്റൊരു ത്രില്ലര്‍ വിജയ ചിത്രം, മികച്ച ആദ്യ ഭാഗവും ഗംഭീരമായ രണ്ടാം ഭാഗവും, എപ്പോഴത്തേയും പോലെ മമ്മൂട്ടിയുടെ മികച്ച […]
മലയാള സിനിമ കണ്ട ഏറ്റവും ബ്രില്യന്റ് സ്ക്രീപ്റ്റ്.. ആറാം ഭാഗം ലോഡിങ്!! ; തിയറ്ററുകളിൽ ആവേശമായി സിബിഐ
അയ്യരുടെ അഞ്ചാം വരവും, കീഴടക്കലുമെല്ലാം കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ബ്രില്യന്റ് സ്ക്രീപ്റ്റെന്നാണ് സിബിഐ 5 – നെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ ചുരുളഴിച്ച് നീങ്ങുമ്പോൾ പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നത് ഇതിലെ കുറ്റവാളിയെ കണ്ടുപിടിക്കുകയെന്നുള്ളതാണ്. കുറ്റവാളിയെ കണ്ടെത്തുന്നതിനായി ആഹോരാത്ര പരിശ്രമം സേതുരാമയ്യർ നടത്തുമ്പോൾ അയ്യർക്കൊപ്പം ഒരു യഥാർത്ഥ കഥയെന്നോണം പ്രേക്ഷകരും സഞ്ചരിക്കുകയാണ്. ഒന്നാം ഭാഗത്തിൽ മെല്ലെപ്പോക്കിലൂടെയുള്ള കഥപറച്ചിൽ ആണെങ്കിൽ രണ്ടാം ഭാഗം കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ചതുരംഗക്കളിയിൽ മന്ത്രിയെ […]
‘ROMANJIFICATION UNLIMITED!?’ ; ട്വിസ്റ്റ് കണ്ട് സസ്പെൻസ് അടിച്ചോ പ്രേക്ഷകർ?! ; പ്രേക്ഷകർ പറയട്ടെ
പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെ സ്‌ക്രീനിൽ നിറഞ്ഞാടി ‘സേതുരാമയ്യർ’. അയ്യരുടെ അഞ്ചാം വരവും ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. കെ. മധുവിൻ്റെ സംവിധാനത്തില്‍ ‘സിബിഐ 5: ദ ബ്രെയിൻ’ എന്ന മമ്മൂട്ടി സൂപ്പർ ഹിറ്റ് ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തിയപ്പോൾ സിബിഐ സീരിസിലെ ഏറ്റവും മികച്ചതും, വ്യത്യസ്തവും, അതേസമയം കഥയുടെ മൂല്യവും, അംശവും ഒട്ടും തന്നെ ചോർന്നു പോകാത്ത തരത്തിലാണ് അണിയറ പ്രവർത്തകർ സേതുരാമയ്യരെ പ്രേക്ഷർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന് അകത്തും, പുറത്തും മമ്മൂട്ടി ആരാധകർ ഒന്നാകെ ചിത്രത്തിന് വലിയ സ്വീകരണമാണ് […]
“പഴയ സേതുരാമയ്യരേക്കാളും ഗ്ലാമറാണ് പുതിയ സേതുരാമയ്യർ” : അഖിൽ ജോർജ് തുറന്നുപറയുന്നു
ഒരു സിനിമയെ സംബന്ധിച്ചിടത്തോളം എതാണ് ഏറ്റവും പ്രധാനപ്പെട്ട മേഖലയെന്നു ചോദിച്ചാൽ എല്ലാ മേഖലയും ഒന്നിനൊന്ന് മികച്ചതാണ്. അവയിൽ പ്രധാനപ്പെട്ടതാണ് ഛായാഗ്രഹണം. നിരവധി ചെറുപ്പക്കാർ ഇന്ന് ലക്ഷ്യം വെക്കുന്ന ഒരു മേഖലകൂടിയാണ് ഇത്. ചെറുപ്പക്കാരായ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ വ്യകതിയാണ് അഖിൽ ജോർജ്. ‘പ്രീസ്റ്റ്’ എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം ചായാഗ്രഹണം നിർവഹിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5 ദി ബ്രെയിൻ’. പ്രീസ്റ്റ് എന്ന ചിത്രത്തിലെ അഖിലിൻ്റെ ചായാഗ്രഹണ മികവും, വ്യത്യസ്തതയുമാണ് അദ്ദേഹത്തെ സിബിഐ 5 – ൽ എത്തിച്ചത്. […]
അഞ്ചാം എഡിഷനിലും മമ്മൂട്ടി സാറിന് ഒരു മാറ്റവുമില്ല, മുമ്പെങ്ങനെയായിരുന്നോ അതു പോലെ തന്നെ: എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്
സിബിഐ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലറും ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. അഞ്ചാം എഡിഷനിലും മമ്മൂട്ടിക്കു മാറ്റമൊന്നുമില്ലെന്ന് പറയുകയാണ് എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി ബ്രഹ്മാണ്ഡ ചിത്രമായ ആര്‍ആര്‍ആര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം സിനിമകളൊരുക്കിയ എഡിറ്ററാണ് ശ്രീകര്‍. എട്ട് ദേശീയ അവാര്‍ഡുകള്‍, മലയാളത്തില്‍ മാത്രമായി അഞ്ച് സംസ്ഥാന അവാര്‍ഡ്, തമിഴ് തെലുങ്ക് സംസ്ഥാന അവാര്‍ഡ് ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി കൈനിറയെ അംഗീകാരങ്ങളുമായി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട് […]
‘അയ്യരുടെ അഞ്ചാം വരവ് വെറുതെയാവുമോ?’ ; പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി ‘CBI 5 THE BRAIN’ ആദ്യത്തെ ടീസർ
സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ സിബിഐ 5 – ൻ്റെ ടീസർ ഇന്നലെ പുറത്തിറങ്ങി. സീരിസിലെ നാലാം ഭാഗം പുറത്തിറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത് എന്നൊരു പ്രത്യേകത കൂടെ ചിത്രത്തിനുണ്ട്. രൂപത്തിലും, ഭാവത്തിലും വ്യത്യാസങ്ങൾ ഒന്നും ഇല്ലാത്ത ആ പഴയ സേതുരാമയ്യർ ആയിട്ടാണ് ടീസറിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഏറ്റെടുക്കുന്ന കേസിനെ സംബന്ധിക്കുന്ന വിവരങ്ങളും ടീസറിൽ നിന്നും പ്രകടമാകുന്നുണ്ട്. എസ് .എൻ സ്വാമി, കെ. മധു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിബിഐ സീരിസിലെ ആദ്യ […]