22 Jan, 2025
1 min read

ഭാവനയെ നായികയാക്കി ‘ഹൊറര്‍ ത്രില്ലറു’ മായി ഷാജി കൈലാസ്; ‘ഹണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഭാവന പ്രധാന വേഷത്തില്‍ എത്തുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ഭാവനയുടെ മുഖം ഉള്‍പ്പെടുത്തി വേറിട്ട രീതിയിലുള്ള ചിത്രീകരണമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ സസ്‌പെന്‍സിനും ഹൊററിനും പ്രാധാന്യമുള്ള ചിത്രമാണിത്. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കീര്‍ത്തി എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. പൂര്‍ണ്ണമായും സസ്പെന്‍സ്, ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം […]

1 min read

ഷാജി കൈലാസിന്റെ ‘ഹണ്ട്’ ആരംഭിച്ചു; നായികയായി ഭാവന

കാപ്പ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഹണ്ട്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കഞ്ചിക്കോട്ട് സൂര്യ റിട്രീറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംവിധായകന്‍ ഷാജി കൈലാസ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രത്തിന് തുടക്കമായി. ഭാവനയാണ് ചിത്രത്തിലെ നായിക. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കീര്‍ത്തി എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. പൂര്‍ണ്ണമായും സസ്‌പെന്‍സ്, ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കടുവ, […]

1 min read

ഭാവന ആത്മഹത്യ ചെയ്യാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ കാരണം ഇതാണ്; കാരണം വ്യക്തമാക്കി സംയുക്ത വര്‍മ്മ!

മലയാളികളുടെ എക്കാലത്തെയും ഇഷ്ടനടിയായിരുന്നു സംയുക്ത വര്‍മ്മ. ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന നടി വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കി. പ്രശസ്ത നടന്‍ ബിജു മോനോന്‍ ആണ് സംയുക്തയുടെ ഭര്‍ത്താവ്. വെറും നാല് വര്‍ഷം മാത്രമാണ് സംയുക്ത മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. പതിനെട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ച നടി ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറി. ജയറാമിന്റെ നായികയായും, മോഹന്‍ലാലിന്റെ നായികയായും, സുരേഷ് ഗോപിയോടൊപ്പവും, ദിലീപിന്റെ നായികയായും സംയുക്ത വര്‍മ്മ […]

1 min read

ലൈംഗിക പീഡന പ്രതിയായ അനുരാഗ് കശ്യപിനെ അതിജീവിതയ്ക്ക് ഒപ്പം വേദി പങ്കിടാന്‍ വിളിച്ചത് കടന്നുപോയി; രണ്ട് നീതിയെന്ന് ദിലീപ് ഫാന്‍സ്

ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ഭാവന എത്തിയപ്പോള്‍ കയ്യടികളോടെയാണ് കേരളം സ്വീകരിച്ചത്. എന്നാല്‍ ചടങ്ങില്‍ അനുരാഗ് കശ്യപ് എത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ദിലീപ് ഓണ്‍ലൈന്‍ ക്ലബ്’ എന്ന ഫാന്‍സ് പേജ്. ലൈംഗിക പീഡന പ്രതിയായ അനുരാഗ് കശ്യപിനെ ലൈംഗികാതിക്രമണത്തെ അതിജീവിച്ച ഒരാളുമായി വേദി പങ്കിടാന്‍ വിളിച്ചത് വളരെ കടന്നുപോയി എന്നാണ് പേജിലെ കുറിപ്പില്‍ വിമര്‍ശിക്കുന്നത്. ദിലീപ് ഇപ്പോഴും ആരോപണ വിധേയനാണ്, കേസ് നടക്കുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ദിലീപിനില്ലാത്ത എന്ത് യോഗ്യതയാണ് അനുരാഗ് കശ്യപിനുള്ളതെന്നും ദിലീപിനെതിരെ സംസാരിക്കുന്നവര്‍ എന്തുകൊണ്ടാണ് […]

1 min read

“ഒരു രഞ്ജിത്ത് ജയിലിൽ ദിലീപിനെ സന്ദർശിക്കുന്നു, വേറെ രഞ്ജിത്ത് സ്റ്റേജിൽ ഭാവനയെ സ്വീകരിക്കുന്നു”: സോഷ്യൽ മീഡിയയിൽ രഞ്ജിത്തിനെ പരിഹസിച്ച് പോസ്റ്റ്‌

ഏതൊരു വ്യക്തിയ്ക്കും ഇന്ത്യൻ ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലിക അവകാശങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ” അഭിപ്രായ സ്വാതന്ത്ര്യം”. ഈ സ്വാതന്ത്ര്യത്തെ കൂടുതൽ ആളുകളും ഇന്ന് ഫലപ്രദമായ രീതിയിൽ വിനിയോഗിക്കുന്നതാകട്ടെ സമൂഹമാധ്യങ്ങൾ വഴിയും. അത്തരത്തിലൊരു അഭിപ്രായ പ്രകടനം തൻ്റെ ഫേസ്ബുക് അക്കൗണ്ട് വഴി നടത്തിയിരിക്കുകയാണ് അഡ്വ : അനൂപ് വി .ആർ എന്ന വ്യക്തി. എന്തുകൊണ്ടാണ് ഇദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനം അഥവാ എഴുത്ത് ഇത്രമാത്രം ശ്രദ്ധ നേടിയതെന്ന് ചോദിച്ചാൽ അതിന് പിന്നിൽ തക്കതായ ചില കാരണങ്ങൾ നിലനിൽക്കുന്നുണ്ട്. വെറുമൊരു […]

1 min read

‘മലയാളസിനിമയിലേക്ക് നടി ഭാവനയുടെ തിരിച്ചുവരവ്’; മമ്മൂട്ടി ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ഭാവന. തുടര്‍ന്ന് നിരവധി സിനിമകളില്‍ കേന്ദ്രകഥാപാത്രമായി ഭാവന തിളങ്ങി നിന്നു. ഒരു പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്തുള്ള താരം ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. തെന്നിന്ത്യന്‍ ഭഷകളിലാണ് ഭാവന ഇപ്പോള്‍ മിന്നും താരമായി നിറഞ്ഞ് നില്‍ക്കുന്നത്. കന്നഡ സിനിമ നിര്‍മാതാവ് നവീനെയാണ് ഭാവന വിവാഹം ചെയ്തിരിക്കുന്നത്. ഇതിന് ശേഷം കന്നഡയില്‍ താരം നിരവധി ചിത്രങ്ങള്‍ ചെയ്തു. […]

1 min read

‘എനിക്കൊപ്പം നിന്നവർക്ക് സിനിമയിൽ അവസരം നഷ്‌ടമായി, കൂടെ നിൽക്കുമെന്ന് പറഞ്ഞവർ നിലപാട് മാറ്റി’: ഇതുവരെ താണ്ടിയ വിഷമങ്ങൾ പങ്കുവച്ച് നടി ഭാവന

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. എന്നാൽ കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ അത്ര സജീവമല്ല താരം. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരമിപ്പോൾ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ഭാവന തന്നെയാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്. ‘ ദ ന്യൂസ് മിനുറ്റിന് ‘ നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വ്യകത്മാക്കിയത്. മലയാളത്തിലേയ്ക്കുള്ള തിരിച്ചു വരവിൻ്റെ കാര്യം മാത്രമല്ല താരം സൂചിപ്പിച്ചത്. തൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മലയാള സിനിമ മേഖലയിലെ പല താരങ്ങളും തനിയ്ക്കൊപ്പം […]

1 min read

“എന്നും അവൾക്കൊപ്പം”; എല്ലായിടത്തും സ്ത്രീകള്‍ പിന്തുണയ്ക്കപ്പെടേണ്ടവര്‍: ഭാവനയെ പിന്തുണച്ച് പ്രഭാസ്

കൊച്ചിയില്‍ വെച്ച് നടി ഭാവന ആക്രമിക്കപ്പെട്ട സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. എന്നാല്‍ മനസ്സു പതറാതെ തന്നെ ആക്രമിച്ചവര്‍ക്കെതിരെ നില്‍ക്കാനായിരുന്നു നടിയുടെ തീരുമാനം. ഇക്കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താന്‍ ഇരയല്ല അതിജീവിതയാണ് എന്ന് കൂടി എല്ലാവര്‍ക്ക് മുന്നിലും താരം തുറന്നു പറഞ്ഞു. മാനസികമായ എല്ലാ ബുദ്ധിമുട്ടുകളേയും നേരിട്ട് സധൈര്യം മുന്നോട്ട് വന്നിരിക്കുന്ന നടിയെ പിന്തുണച്ച് മലയാളത്തിന് പുറമെയുള്ള സിനിമാ രംഗത്ത് നിന്നും പ്രമുഖര്‍ മുമ്പോട്ടു വന്നിരിക്കുകയാണ്. തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം […]