ARM
ഇത് 100 കോടിയല്ല, അതുക്കും മേലേ..!! കുതിപ്പ് തുടര്‍ന്ന് ‘അജയന്‍റെ രണ്ടാം മോഷണം’
ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. പൂർണമായും ത്രീഡിയിൽ ഒരുങ്ങിയ ചിത്രത്തിൽ ട്രിപ്പിൾ റോളിൽ ടൊവിനോ നിറഞ്ഞാടിയപ്പോൾ, ബോക്സ് ഓഫീസിലും പൊൻതിളക്കം. ഒടുവിൽ 100 കോടി ക്ലബ്ബ് എന്ന ഖ്യാതിയും നേടി കുതിപ്പ് തുടരുകയാണ് എആർഎം ഇപ്പോൾ. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ അജയന്റെ രണ്ടാം മോഷണത്തിന് സാധിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും […]
‘നേരിലേക്ക് വഴികാട്ടുന്ന അരിവാൾ, എ ആർ എം ലെ മനോഹരമായ മെറ്റഫർ ആണ്” ; എ എ റഹീം
ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം അജയന്റെ രണ്ടാം മോഷണത്തെ പ്രശംസിച്ച് എ എ റഹീം. ചിയോതി വിളക്ക് തിരഞ്ഞുള്ള അജയന്റെ യാത്രയിൽ സിനിമ അനാവരണം ചെയ്യുന്നത് ചരിത്രത്തിൽ കട്ടപിടിച്ചു കിടന്ന ജാതി ബോധത്തിന്റെ ഇരുളറകളാണെന്ന് റഹീം പറയുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പ്രശംസിച്ച റഹീം, സംവിധായകൻ ജിതിൻലാലിന്റെ ആദ്യ സിനിമയാണിതെന്ന് ആരും പറയില്ലെന്നും പറയുന്നു. എവിടെയെങ്കിലും ഒരിടത്തു പിഴച്ചിരുന്നെങ്കിൽ തകർന്നു പോയേക്കാവുന്ന ഒരു സിനിമയെ കൈ വിറയ്ക്കാതെ പരമാവധി സൂഷ്മതയോടെ കൈകാര്യം ചെയ്യാൻ […]
“കാന്താരയെ വാഴ്ത്തിയ മലയാളികള്‍ അജയന്റെ രണ്ടാം മോഷണത്തെ ഇഴകീറി വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പ് “
തിയറ്ററുകളിൽ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന ടൊവിനോ തോമസ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സെപ്റ്റംബർ 12ന് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അതവ എആർഎം. ത്രീഡിയില്‍ ഇറങ്ങിയ ചിത്രത്തില്‍ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ കഥാപാത്രങ്ങളെ അതി ഗംഭീരമായി ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നു. റിലീസ് ദിനത്തിലെ ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും കസറിക്കയറി. വെറും അഞ്ച് ദിവസത്തിൽ 50 കോടി ക്ലബ്ബ് എന്ന […]
വാലിബന്റെ ലൈഫ് ടൈം കളക്ഷൻ തൂക്കി ടൊവിനോ ചിത്രം …!!! ഓണച്ചിത്രങ്ങളിൽ ഒന്നാമൻ ‘എആർഎം ‘
ലോകമെമ്പാടുള്ള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന അജയന്റെ രണ്ടാം മോഷണത്തിന് തിയറ്ററുകളിൽ വൻ വരവേൽപ്പ്. ഏറെ നാളുകൾക്ക് ശേഷം ഇറങ്ങുന്ന മലയാള ത്രീഡി ചിത്രമെന്ന നിലയ്ക്ക് ഗംഭീര തിയറ്റർ അനുഭവമാണ് എആർഎം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷക, ബോക്സ് ഓഫീസ് പ്രതികരണങ്ങളിൽ നിന്നും അക്കാര്യം വ്യക്തമാണ്. “ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവമെന്നാണ്” ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. സെപ്റ്റംബർ 12ന് ആണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ എത്തിയത്. നാല് ദിവസം കൊണ്ട് 35 കോടിക്ക് മേലെ […]
‘ കരിയർ ബെസ്റ്റ് പെർഫോമൻസ് ഓഫ് ടോവിനോ തോമസ് ‘
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം എആര്‍എം തീയറ്ററുകളില്‍ എത്തി. വലിയ ആവേശമാണ് സിനിമ സൃഷ്ടിക്കുന്നത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒരു ദൃശ്യ വിരുന്നാണ് ചിത്രം എന്നാണ് പലരും എക്സിലും മറ്റും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ടൊവിനോയെയും പലരും പുകഴ്ത്തുന്നുണ്ട്. ബ്ലോക് ബസ്റ്റര്‍ ടാഗ് നല്‍കുന്നവരും ഉണ്ട്. ആദ്യ പകുതിയെക്കാള്‍ രണ്ടാം പകുതി ഗംഭീരം എന്ന് പറയുന്നവരും ഏറെയാണ്. ഇതിൽ ടൊവിനോയുടെ […]
പാന്‍ ഇന്ത്യന്‍ നായകനായി ടൊവിനോ തോമസ് ; എആര്‍എം പുതിയ അപ്‌ഡേറ്റ് പുറത്ത്
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ത്രീ.ഡിയിലാണ് ചിത്രം റിലീസ് ചെയ്യുക. മലയാളം, തമിഴ്, തെലുംഗ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ലോകവ്യാപകമായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന സിനിമയില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ‘അജയന്റെ രണ്ടാം മോഷണം’. […]