21 Jan, 2025
1 min read

”എങ്ങനെ തോന്നി എന്നോടിങ്ങനെ ചെയ്യാൻ?”; മികച്ച പ്രകടനവുമായി ഉർവ്വശിയും പാർവ്വതിയും, ഉള്ളൊഴുക്ക് ട്രെയ്ലർ പുറത്ത്

ഉർവശിയും പാർവതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ച, എന്നാൽ പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാൻ കെൽപ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. മലയാളത്തിൽ മുൻ നിരയിലുള്ള രണ്ട് കാലഘട്ടത്തിലെ നായികമാർ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ കൗതുകകരമാണ്. ട്രെയ്ലറിൽ ഇരുവരും അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. […]