Antony varghese
രാം ചരൺ ചിത്രത്തിൽ പെപ്പെയുടെ ക്വിന്‍റൽ ഇടിയും!! ബ്ലോക് ബസ്റ്റർ ചിത്രം ‘ഉപ്പെന’യുടെ സംവിധായകനും രാം ചരണും ഒന്നിക്കുന്ന ‘ആർസി 16’-ൽ ആന്‍റണി വർഗ്ഗീസും? പ്രതീക്ഷയോടെ പ്രേക്ഷകർ
‘ഉപ്പെന’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകൻ ബുച്ചി ബാബു സനയോടൊപ്പമൊരുങ്ങുന്ന മെഗാ പവർസ്റ്റാർ രാം ചരണിന്‍റെ സിനിമയിൽ മലയാളത്തിന്‍റെ സ്വന്തം ആന്‍റണി വർഗ്ഗീസും അഭിനയിക്കുന്നെന്ന് റിപ്പോർട്ടുകള്‍. തെലുങ്കിൽ അടുത്തിടെ വൻ ബോക്സോഫീസ് കളക്ഷൻ നേടിയ ‘ഉപ്പെന’ എന്ന റൊമാന്‍റിക് ആക്ഷൻ ബ്ലോക്ബസ്റ്റർ സിനിമയിലൂടെയാണ് ബുച്ചി ബാബു സന ശ്രദ്ധേയനായത്. ‘ആർസി 16’ എന്നാണ് രാം ചരണിനൊപ്പമുള്ള പുതിയ സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിട്ടുള്ളത്. മലയാളത്തിൽ ഒട്ടേറെ സിനിമകളിൽ ക്വിന്‍റൽ ഇടിയിലൂടെ ശ്രദ്ധേയനായ ആന്‍റണി വർഗ്ഗീസും ചിത്രത്തിൽ […]
മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം ഓണം ക്ലാഷിന് ആ യുവതാരചിത്രവും
മലയാള സിനിമയുടെ പ്രധാന സീസണുകളിലൊന്നാണ് ഓണം. ഒന്നിലധികം പ്രധാന ചിത്രങ്ങള്‍ ഒരേപോലെ എത്തുന്ന സീസണ്‍ ആണെങ്കിലും ആഘോഷകാലത്ത് നല്ല ചിത്രമാണെങ്കില്‍ മലയാളി തിയറ്ററുകളില്‍ എത്താറുണ്ട്. തിയറ്ററുകാര്‍ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പില്‍ നില്‍ക്കവെ ഓണം ബോക്സ് ഓഫീസ് പോരാട്ടത്തില്‍ ഏതൊക്കെ ചിത്രങ്ങള്‍ ഉണ്ടാവുമെന്നത് പ്രേക്ഷകര്‍ക്കും കൗതുകമുള്ള കാര്യമാണ്. നിരവധി ചിത്രങ്ങളുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നതില്‍ മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ് മാത്രമാണ് ഇതിനകം ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് ചിത്രം […]
ആർസി 16ൽ രാംചരണിനൊപ്പം പെപ്പെയും; തെലുങ്കിലേക്ക് പുതിയ ചുവടുവയ്പ്പ്
എണ്ണത്തിൽ കുറവാണെങ്കിലും ചെയ്ത സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ യുവതാരമാണ് പെപ്പെ എന്ന ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് മുതൽ ആർഡിഎക്സ് വരെയുള്ള സിനിമകളിലെ നടന്റെ ആക്ഷൻ രംഗങ്ങൾക്ക് പോലും ഫാൻ ബേസുണ്ട്. ഇപ്പോഴിതാ നടൻ തെലുങ്കിലേക്ക് ചുവടുവയ്ക്കുകയാണ്. രാം ചരൺ നായകനാകുന്ന ആർസി 16 എന്ന ചിത്രത്തിലൂടെയാകും ആന്റണി വർഗീസിന്റെ തെലുങ്ക് അരങ്ങേറ്റം. സിനിമയുടെ അണിയറപ്രവർത്തകർ ആന്റണി വർഗീസിനെ സമീപിച്ചതായും സിനിമയിലെ സുപ്രധാന കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നും […]
“ഷിബു ബേബി ജോണിന്റെ അടുത്ത ബ്ലോക്ക് ബസ്റ്ററിനായി തയ്യാറാകൂ” : പെപ്പെ
മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരു സിനിമ. അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഇരുകയ്യും നീട്ടി പ്രേക്ഷര്‍ അത് ഏറ്റെടുത്തു. സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന പേര് കൂടി പുറത്തുവന്നതോടെ ആരാധകരുടെ ആവേശത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററുകളില്‍ എത്തും. ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ വാലിബന്‍ […]
മോഹന്‍ലാല്‍- ടിനു പാപ്പച്ചന്‍ ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും
ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. ഡിസംബര്‍ 23 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് വന്‍ സ്വകരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ടിനു സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒഫിഷ്യല്‍ […]
“പെപെ അപ്പൊ നല്ല റൊമാന്റിക്കാല്ലേ?” ; ചെത്ത് കോളേജ് പയ്യനായി ആന്റണി വർഗീസ് ; മിന്നിച്ച് ‘ഓഹ് മേരി ലൈല’ ടീസർ
കരിയറില്‍ ഏറ്റവും കൂടുതല്‍ ആക്ഷന്‍ പശ്ചാത്തലമുള്ള ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആന്റണിക്ക് വന്‍ ബ്രേക്കുമായിരുന്നു ആ ചിത്രം. ചിത്രത്തില്‍ അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ആന്റണിയെ പല പ്രേക്ഷകരും സംബോധന ചെയ്യാറ്. ആക്ഷന് പ്രാധാന്യമുള്ള സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയവയാണ് ആന്റണിയുടെ മറ്റു ചിത്രങ്ങള്‍. ഇവയെല്ലാം തന്നെ ബോക്‌സ്ഓഫീസില്‍ വന്‍ ഹിറ്റുമായിരുന്നു. ഇപ്പോഴിതാ ആന്റണി വര്‍ഗീസ് നായകനായെത്തുന്ന […]