21 Jan, 2025
1 min read

നിവിൻ പോളിയുടെ തമിഴ് ചിത്രം ഏഴ്‌ കടൽ ഏഴ് മലൈയിലെ പുതിയ ഗാനം പുറത്ത്

നിവിൻ പോളി നായകനായി റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഏഴ് കടൽ ഏഴ് മലൈയിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണനും യുവൻ ശങ്കർ രാജയും ചേർന്ന് ആലപിച്ച എഴേഴ് മലൈ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’ എന്ന മത്സര വിഭാഗത്തിലേക്കും 46 മത് മോസ്കോ ഇന്റർനാഷണൽ ഫിലിം […]