22 Dec, 2024
1 min read

വർഷങ്ങൾ നീണ്ട പ്രയത്നം ….!!! ഇതാണ് നജീബ് : ആടുജീവിതം ഫസ്റ്റ് ലുക്ക് പോസ്റ്റർ

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ഒരു ജനപ്രിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം […]

1 min read

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ്; ‘ആടുജീവിതം’ ഡിസംബറിലോ ?

ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ റിലീസിന് വേണ്ടിയാണ് പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത്. ബെന്യാമിന്‍ എന്ന നോവലിസ്റ്റിന്റെ ഏറ്റവും പ്രശസ്തിയാര്‍ന്ന നോവലാണ് ആടുജീവിതം. 43 അധ്യായങ്ങളാണ് നോവലിലുള്ളത്. ആടുജീവിതം എന്ന നോവല്‍ ഒരു കെട്ട് കഥയല്ല നജീബ് എന്ന ചെറുപ്പക്കാരന്‍ ഏകദേശം മൂന്നര വര്‍ഷം സൗദി അറേബിയയില്‍ അനുഭവിച്ച നരക യാതനയുടെ കഥയാണ് ആടുജീവിതം. ഈ നോവല്‍ വായിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഈ കഥ സിനിമ ആകുമ്പോള്‍ നജീബ് എന്ന ചെറുപ്പകാരനായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ആടുജീവിതത്തിന് വേണ്ടി […]

1 min read

‘ആടുജീവിതം’ സിനിമയാക്കാന്‍ മറ്റ് രണ്ട് സംവിധാകര്‍ തന്നെ സമീപിച്ചിരുന്നു’ : ബെന്യാമിന്‍ പറയുന്നു 

മലയാളികള്‍ ഒന്നാകെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. ബെന്യാമിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ബ്ലെസി ഈ ചിത്രത്തിന് പിറകെയാണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതാണ്. പൃഥ്വിരാജിനെ സംബന്ധിച്ചും ഏറെ വെല്ലുവിളി നിറഞ്ഞതും കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രമാണ് ചിത്രത്തിലേത്. പോസ്റ്റ് പ്രൊഡക്ഷനിലാണ് നിലവില്‍ ഈ ചിത്രം. ഇപ്പോഴിതാ […]

1 min read

ഇനി പൃഥ്വിരാജ് യുഗം! ; വരി വരിയായി വരുന്നത് ആരും മോഹിക്കുന്ന പാൻ ഇന്ത്യൻ സിനിമാ പ്രോജക്റ്റുകൾ

മലയാള സിനിമപ്രേക്ഷകരുടെ പ്രിയതാരമാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം കൈവയ്ക്കാത്ത മേഖല സിനിമയില്‍ ഇല്ലെന്ന് പറയാം. അഭിനയം, സംവിധാനം, നിര്‍മാണം, ഗായകന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച് മലയാളികളുടെ മനസില്‍ ഇടംനേടുകയാണ്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച പൃഥ്വിരാജിന് കേരളത്തിന് പുറത്തും നിരവധി ആരാധകരാണ് ഉള്ളത്. തെന്നിന്ത്യന്‍ ഭാഷകളിലുള്ള ചിത്രങ്ങളും താരങ്ങളും പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയരുമ്പോള്‍ മലയാളത്തില്‍ നിന്ന് അങ്ങനെ ഒരാളെ പറയാന്‍ പറയുമ്പോള്‍ എല്ലാവരും പറയുന്ന പേര് […]