സുരേശന്റേയും സുമലതയുടേയും പ്രണയം ക്ലിക്കായി; ഏറ്റെടുത്ത് ആരാധകർ
1 min read

സുരേശന്റേയും സുമലതയുടേയും പ്രണയം ക്ലിക്കായി; ഏറ്റെടുത്ത് ആരാധകർ

ടുത്ത മൂവി മാജിക്കുമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രേക്ഷകർക്കിടയിലേക്കെത്തിയിരിക്കുകയാണ്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് സ്വന്തമാക്കുന്നത്. രതീഷിന്റെ കോമഡി പ്രേക്ഷകർക്ക് വർക്കായിരിക്കുന്നു എന്നാണ് പ്രതികരണങ്ങൾ. സിനിമയിൽ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നടൻ സുധീഷ് അവതരിപ്പിച്ചിരിക്കുന്നത്.

സുധീഷിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. രതീഷിന്റെ ന്നാ താൻ കേസ് കൊട് ചിത്രത്തിൽ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയും ചർച്ചയാകുകയും ചെയ്‍ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.

ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. രസകരമായൊരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയുടെ നിർമാണം നിർവഹിക്കുന്നത് സിൽവർ ബേ സ്റ്റുഡിയോ, സിൽവർ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ മാനുവൽ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും സഹ നിർമാതാക്കൾ രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരുമാണ്. ഛായാഗ്രഹണം സബിൻ ഊരാളുക്കണ്ടിയാണ്.

വർണാഭമായി പയ്യന്നൂർ കോളേജിൽ വെച്ച് ചിത്രത്തിന്റെ പൂജ നടത്തിയതും ശ്രദദ്ധയാകർഷിച്ചിരുന്നു. പൂജ ചടങ്ങുകൾ സുരേശന്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് നടത്തിയത്. സുധീഷ് ഗോപിനാഥ് ക്രിയേറ്റീവ് ഡയറക്ടറായ ചിത്രം മെയ്‍ 16ന് റിലീസ് ചെയ്യും. വരികൾ എഴുതുന്നത് വൈശാഖ് സുഗുണനാണ്. പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ.

സൗണ്ട് മിക്സിങ് സിനോയ് ജോസഫ്. കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമനും ചിത്രത്തിന്റെ മേക്ക് അപ്പ് ലിബിൻ മോഹനൻ, സ്റ്റണ്ട്സ് മാഫിയ ശശി, ലൈൻ പ്രൊഡ്യൂസേഴ്‌സ് മനു ടോമി, രാഹുൽ നായർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: ഓൾഡ് മോങ്ക്സ്, കൊറിയോഗ്രാഫേഴ്സ് ഡാൻസിങ് നിഞ്ച, ഷെറൂഖ്, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, പിക്ടോറിയൽ എഫ്എക്സ്, ആക്സൽ മീഡിയ, ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ്എക്സ് പിആർഒ ആതിര ദിൽജിത്തുമാണ്. ‍