”കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ മമ്മൂട്ടിയാണ് ഇപ്പോ നമ്പര്‍ വണ്‍, പക്ഷേ പൃഥ്വിരാജും ആ ലെവലിലേക്ക് വളരുകയാണ്” ; ഷേണായീസ് ഓണര്‍ സുരേഷ് ഷേണായ് പറയുന്നു
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതുവേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ഓരോ കാലത്തും തന്നെ തന്നെ പുതുക്കുന്ന ഒരു നടനാണ് മമ്മൂട്ടി. തനിക്കിണങ്ങുന്ന വേഷങ്ങള്‍ തെരഞ്ഞെടുത്ത് അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. മമ്മൂട്ടിയ്ക്ക് അഭിനയത്തോട് ആര്‍ത്തിയാണ്. ബോക്സ്ഓഫീസ് തകര്‍ക്കുന്ന ചിത്രങ്ങളാണ് കോവിഡിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ. അമല്‍ നീരദ് – മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്മപര്‍വ്വം 100 കോടി ക്ലബ്ബും കടന്ന് മുന്നേറുകയായിരുന്നു.
കേരള ബോക്സ്ഓഫീസ് കളക്ഷനില്‍ മമ്മൂട്ടിയാണ് ഇപ്പോള്‍ നമ്പര്‍ വണ്‍ എന്ന് പറയുകയാണ് പ്രസ്റ്റീജിയസ് തിയേറ്ററ്ഡ ഷേണായീസ് ഓണറും ഫിയോക്ക് കമ്മിറ്റി മെമ്പറും കൂടിയായ സുരേഷ് ഷേണായ്. അതിന് കാരണം മോഹന്‍ലാലിന്റെ സിനിമകളെല്ലാം പോകുന്നത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ്. ഒടിടി റിലീസ് ചിത്രങ്ങള്‍ക്ക് മുന്നേ മോഹന്‍ലാലിന്റെ മരക്കാറും ആറാട്ടും തിയേറ്ററുകളില്‍ സ്വീകരിക്കാതെ പോയി. ഇനി വരാനിരിക്കുന്ന മോഹന്‍ലാലിന്റെ എലോണ്‍ എന്ന ചിത്രവും ഒടിടി റിലീസ് തന്നെയാണ്. ബോക്സ്ഓഫീസ് കളക്ഷനില്‍ നമ്പര്‍ വണ്‍ മമ്മൂട്ടിയെങ്കില്‍ പൃഥ്വിരാജാണ് ബോക്സ്ഓഫീസ് തകര്‍ക്കുന്ന മറ്റൊരു താരമെന്നും സുരേഷ് ഷേണായ് പറയുന്നു. പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് ഇപ്പോള്‍ ഒരു ജനക്കൂട്ടത്തെ തിയേറ്ററിലേക്ക് കൊണ്ട് വരാന്‍ കഴിയും.
പൃഥ്വിരാജിന്റെ സമീപകാല ഹിറ്റ് ജനഗണമന മൂന്നു ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്നു മാത്രം നേടിയിരിക്കുന്നത് 5.15 കോടിയാണ്. ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനെ മറികടന്ന് പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയും മുന്നേറുകയാണിപ്പോള്. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 25 കോടിയാണ് കടുവ നേടിയത്. ഇതിനകം ബോക്സ്ഓഫീസില്‍ നിന്നും 40 കോടി നേടിക്കഴിഞ്ഞു. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷന്‍ ആണിത്.
പൃഥ്വിരാജിന്റെ അടുപ്പിച്ചുള്ള നാലാമത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൂടിയാണിത്. അയ്യപ്പനും കോശിയും, ഡ്രൈവിങ് ലൈസന്‍സ്, ജനഗണമന എന്നിവയാണ് കടുവയ്ക്ക് മുമ്പ് പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റടിച്ച പൃഥ്വിരാജ് ചിത്രങ്ങള്‍. കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാപ്പ. ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കാപ്പ കൂടാതെ വേറെയും സിനിമകള്‍ പൃഥ്വിരാജിന്റെതായി ഒരുങ്ങുന്നുണ്ട്. ഗോള്‍ഡ് എന്ന പേരില്‍ നയന്‍താരയേയും പൃഥ്വിരാജിനേയും പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്റെ സിനിമ ഒരുങ്ങുന്നുണ്ട്. ബ്ലസി – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതവും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോക്സ് ഓഫീസ് തൂത്തുവാരുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ്.