തേക്കിന്‍കാട് മൈതാനത്തെ ഇളക്കി മറിച്ച് സുരേഷ് ഗോപി ; ഏത് ഗോവിന്ദന് വന്നാലും തൃശൂര്‍ എടുത്തിരിക്കും
തേക്കിന്‍കാട് മൈതാനിയെ ഇളക്കി മറിച്ച് കൊണ്ട് നടന് സുരേഷ് ഗോപി വീണ്ടും എത്തിയിരിക്കുന്നു . തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കും അവര്‍ക്ക് വേണ്ടി കൂലിയെഴുത്ത് നടത്തുന്ന ഇവിടുത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ശക്തമായ മറുപടിയാണ് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത് . ജനങ്ങള്‍ എനിക്ക് തൃശൂര്‍ തന്നാല്‍ ഹൃദയം കൊണ്ട് എടുത്തിരിക്കും. താന്‍ നടത്തുന്നത് ഒരിക്കലും രാഷ്ട്രീയ കളിയല്ല. തന്റേതയുള്ളത് ദയയും കരണയും കരുതലുമാണ്. ചാരിറ്റിയല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്നു പറയുന്ന എം.വി ഗോവിന്ദന് എന്ന വ്യക്തി , നുണയും വഞ്ചനയും കള്ളത്തരവും രാഷ്ട്രീയ പ്രവര്‍ത്തനമാക്കി നടത്തരുത് എന്നും സുരേഷ് ഗോപി തുറന്നടിച്ചു. ബ്രഹ്മപുരം വിഷയത്തില്‍ കേരളാ സര്‍ക്കാര്‍ എത്രയും പെട്ടന്ന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തില്‍ വന്നതിന് ബഹുമാനപ്പെട്ട അമിത്ഷാ ജിയ്ക്ക് നന്ദി. തേക്കിന്‍കാട് മൈതാനിയില്‍ കൂടിയിട്ടുള്ള ഈ ജനത കേരളത്തിന്റെ ഒരു ചെറിയ പ്രതീകമാണ്. കേരളത്തിന് വേണ്ടി ഞാന്‍ ഇനിയും അമിത്ഷായെ സ്വാഗതം ചെയ്യുന്നു. കൃത്യ സമയത്താണ് അമിത് ഷാജി കേരളത്തില്‍ എത്തിയിരിക്കുന്നത്. ബ്രഹ്മപുരം ഇന്നലത്തെയും ഇന്നത്തെയും മാത്രം അവസ്ഥ ആയിരിക്കട്ടെ, നാളത്തെ ആകാതിരിക്കട്ടെ എന്നും . ഇവിടം ഭരിക്കുന്ന സര്‍ക്കാരിന് ബ്രഹ്മപുരം വിഷയത്തിൽ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അവർ കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടത്. കേന്ദ്രത്തിന്റെ സഹായം സര്‍ക്കാര്‍ ചങ്കൂറ്റത്തോടെ തേടണം. അത് കൊച്ചിയിലെ ഓരോ ജനങ്ങള്‍ക്ക് വേണ്ടിയാണ്’.
‘2019-ല്‍ അമിത് ഷാ തൃശൂരില്‍ വന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത മടങ്ങിയപ്പോള്‍ എന്നെ ആശ്ലേശിച്ചിരുന്നു അതിന്റെ ഫലമായി എന്റെ ഹൃദയത്തില്‍ നിന്നു വന്ന അപേക്ഷയായിരുന്നു ഈ തൃശൂര്‍ എനിക്ക് വേണം, ഈ തൃശൂര്‍ നിങ്ങളെനിക്ക് തരണം, ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ എന്ന വാക്കുകൾ . ഏത് ഗോവിന്ദന് വന്നാലും എനിക്ക് വിഷയമല്ല , തൃശൂര്‍ ഇനിയും ഞാന്‍ എടുക്കും. ഹൃദയം കൊണ്ട് ഞാൻ ആവശ്യപ്പെടുകയാണ് തൃശൂര്‍ക്കാരോട്, നിങ്ങളെനിക്ക് തൃശൂര്‍ ഇങ്ങ് തരണം. നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും ഉറപ്പാണ് , എടുത്താല്‍ വലിയ മാറ്റങ്ങള്‍ ഇവിടെ ഉണ്ടാകും. എനിക്ക് അറിയാം എന്റെ ഈ വാക്കുകള്‍ പലരും ട്രോളാന്‍ നില്‍പ്പുണ്ട്. കോടിക്കണക്കിന് രൂപ ചിലവാക്കി കേരള സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പല അന്തം കമ്മികളായ കൂലി എഴുത്താകാര്‍ ഇന്ന് ഇവിടുണ്ട്. ചില ചൊറിയന്‍ മാക്രി കൂട്ടങ്ങള്‍ ഇപ്പോൾ എന്റെ വാക്കുകളെ ട്രോളാന്‍ കാത്തിരുപ്പുണ്ട്. അന്ന് ട്രോളിയ എന്റെ ഈ വരികള്‍ ഒരു രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയില്‍ എനിക്കൊരു വലിയ ടാഗ് ലൈനായി മാറി. നിങ്ങളിനിയും എന്നെ വളര്‍ത്തണം അതാണ് വേണ്ടത് ‘.