” ഫ്രണ്ട്സിലെ അരവിന്ദനാകാന് ആദ്യം സമീപിച്ചത് ചെയ്തത് സുരേഷ് ഗോപിയെ “; പിന്നീട് സംഭവിച്ചത് സിദ്ധിഖ് തുറന്നു പറയുന്നു
മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു മനോഹരമായ ചിത്രമായിരുന്നു ഫ്രണ്ട്സ്. ജയറാം മുകേഷ് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം പിൽക്കാലത്ത് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ കോമ്പിനേഷന് ഇന്നും വലിയ ആരാധകരായിരുന്നു ഉണ്ടായത്. ചിത്രത്തിൽ ജയറാം ചെയ്ത അരവിന്ദൻ എന്ന കഥാപാത്രം വലിയ തോതിലുള്ള സ്വീകാര്യത തന്നെയാണ് നേടിയെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രതെക്കുറിച്ചുള്ള പുതിയ ചില അറിവുകൾ ആണ് പുറത്ത് വരുന്നത്.
1999 ഇൽ ആയിരുന്നു ഈ ചിത്രം റിലീസ് ആയിരുന്നത്. ചിത്രത്തിലെ നായക കഥാപാത്രമായ അരവിന്ദന് വേണ്ടി ആദ്യം നിശ്ചയിച്ചിരുന്നത് നടൻ സുരേഷ് ഗോപിയെ ആയിരുന്നു എന്നാണ് ചിത്രത്തിന്റെ സംവിധായകനായ സിദ്ദിഖ് ഇപ്പോൾ പറയുന്നത്. ചില തെറ്റിദ്ധാരണകളുടെ പുറത്ത് അവസാനനിമിഷം അരവിന്ദൻ എന്ന കഥാപാത്രത്തിൽ നിന്നും സുരേഷ് ഗോപി പിൻമാറുകയായിരുന്നു. 1998 ഇൽ തന്നെ സിനിമ ചെയ്യാൻ കമ്മിറ്റ് ചെയ്ത് സുരേഷ് ഗോപി പിന്നീട് ഒരു പോസ്റ്ററിന്റെ പേരിലായിരുന്നു പിൻവാങ്ങിയിരുന്നത്. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതിനെക്കുറിച്ച് വിശദമായി സിദ്ദിഖ് സംസാരിക്കുന്നത്.
സുരേഷ് ഗോപി പൊട്ടിത്തെറിക്കുന്ന പോലീസ് വേഷങ്ങൾ ഒക്കെ ചെയ്ത് കൈയ്യടി നേടി നിൽക്കുന്ന ഒരു സമയമായിരുന്നു അത്. ആ സമയത്താണ് ഈ ഒരു ചിത്രത്തിന്റെ കഥ പറഞ്ഞത്. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അടി എന്ന രീതിയിൽ ഉള്ള അദ്ദേഹത്തിന്റെ ആംഗ്രി മാൻ വേഷങ്ങൾ കാണാൻ പ്രേക്ഷകർക്കും ഒരുപാട് ഇഷ്ടമായിരുന്നു. ആ സുരേഷ് ഗോപിയെ കൊണ്ട് ഹ്യൂമർ ചെയ്യിപ്പിക്കുക എന്നൊക്കെ പറയുന്നത് വളരെ വ്യത്യസ്തമായ ഒരു കാര്യമായിരുന്നു. അതിനാൽ കുടുംബ പശ്ചാത്തലമുള്ള ഒരു കഥാപാത്രമായി സുരേഷ് ഗോപിയെ അവതരിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്.
സുരേഷ് ഗോപിക്കും അത് സമ്മതം തന്നെയായിരുന്നു. അഡ്വാൻസ് ഒന്നും നൽകിയിരുന്നില്ല. ചിത്രത്തിന് വേണ്ടി ഒരു പോസ്റ്റർ എടുക്കാൻ തീരുമാനിച്ചു. സുരേഷ് ഗോപി, മുകേഷ്, ശ്രീനിവാസൻ എന്നിവർ ചേർന്നുനിൽക്കുന്നതാണ് ചിത്രത്തിന്റെ പോസ്റ്റർ. മൂന്നുപേരെയും ഒരുമിച്ച് കിട്ടാത്തതുകൊണ്ട് ഒരു കാർട്ടൂണിസ്റ്റിനെ കൊണ്ട് പോസ്റ്റർ വരപ്പിക്കാൻ ആണ് തീരുമാനിച്ചിരുന്നത്. അതോടൊപ്പം പേരും എഴുതാൻ തീരുമാനിച്ചു. മുകേഷ്, സുരേഷ് ഗോപി, ശ്രീനിവാസൻ ഇങ്ങനെയാണ് ഫോട്ടോയിൽ പേര് എഴുതിയത്. ഈ കാർഡ് സുരേഷ് ഗോപിയെ ആരോ കാണിക്കുകയും അദ്ദേഹമല്ല മുകേഷ് ആണ് ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. സുരേഷിനത് വല്ലാതെ ഹെർട്ട് ആയി തുടങ്ങി. അങ്ങനെയാണ് സുരേഷ് ഇതിൽ നിന്നും പിന്മാറുന്നത്. അന്ന് മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം സ്ഥാനമുള്ള വ്യക്തി തന്നെയാണ് സുരേഷ് ഗോപി.