“വിസ്മയ എന്റെ നമ്പർ കിട്ടുമോയെന്ന് പലരോടും തിരക്കി, സന്ദേശങ്ങൾ അയച്ചു”;സുരേഷ് ഗോപി
1 min read

“വിസ്മയ എന്റെ നമ്പർ കിട്ടുമോയെന്ന് പലരോടും തിരക്കി, സന്ദേശങ്ങൾ അയച്ചു”;സുരേഷ് ഗോപി

“വിസ്മയയുടെ പോസ്റ്റു.മാർട്ടം നടക്കുന്ന സമയത്ത് ഫോൺ ചെയ്ത് സംസാരിക്കുമ്പോഴും ഞാൻ വിജിത്തിനോട് ചോദിച്ചത് ആ കുട്ടിക്ക് തലേദിവസം രാത്രി എന്നെ വിളിച്ചു കൂടായിരുന്നോ!! ആരൊക്കെയോ വിളിക്കുന്നു എവിടുന്നൊക്കെയോ നമ്പർ തപ്പിയെടുത്ത്. ഒന്ന് വിളിച്ചു കൂടായിരുന്നോ? ഇത്രയും ഒരു സിവിയർ സിറ്റുവേഷൻ ആണെങ്കിൽ, ഒരുപക്ഷേ വണ്ടി എടുത്തു കൊണ്ടുപോയി ഒന്ന് കുത്തിനു പിടിച്ച് അവനിട്ട് രണ്ട് കൊടുത്ത് അതിന്റെ വരും വരായ്ക ഒന്നും നോക്കാതെ.., സത്യം പറഞ്ഞാൽ അത്രയും മോഹിച്ചു പോയി.” നടൻ സുരേഷ് ഗോപിയുടെ വാക്കുകളാണിത്. ചർച്ചയ്ക്കിടെ സുരേഷ് ഗോപി പങ്കുവെച്ച ആത്മരോഷം കേരളമാകെ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിസ്മയ തന്നെ വിളിക്കാൻ ശ്രമിച്ചിരുന്നു എന്ന് സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ അദ്ദേഹത്തെ വിസ്മയയ്ക്ക് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഈ ദുരവസ്ഥ സംഭവിക്കില്ലായിരുന്നു എന്ന് തോന്നിപ്പോകുന്നു. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:, “ആ കുട്ടി എന്റെ നമ്പർ അന്വേഷിക്കുന്നുണ്ടായിരുന്നു രണ്ടാഴ്ച ആയിട്ട് എന്നാണ് ഞാൻ അറിയുന്നത്. നിങ്ങളുടെ മീഡിയയിൽ നിന്നാണ് ഞാൻ അറിഞ്ഞത് റെഡ് എഫ്.എംലെ പാർവ്വതിയെ അത് (വിസ്മയ)ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ച് കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇതാണ് എന്നൊന്നും നമ്മൾ ഊഹിക്കുന്നില്ലല്ലോ.

അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഒന്ന് എങ്ങനെയെങ്കിലും വിളിച്ചിരുന്നെങ്കിൽ അവിടെ ചെന്ന് വിളിച്ചിറക്കി അവൻ വന്നാൽ രണ്ട് കേറ്റും കൊടുത്ത് കൊണ്ടു പോകാമായിരുന്നു എന്ന് പറയുന്നത് നമ്മുടെ ഒരു വ്യാമോഹം അല്ലേ. അതാണ് പങ്കുവച്ചത്. അത് സാധ്യമാക്കാൻ ഒരു വ്യക്തിക്ക് സാധിക്കുകയില്ല ഓരോ ഗ്രാമത്തിലും അങ്ങനെയുള്ള,നമ്മുടെ ഇന്നത്തെ ഈ മൊറാലിറ്റി പോലീസിങ്ങിനെ തൊടിക്കാൻ ഒക്കത്തില്ല.അത് മറ്റൊരു അധമ മാർഗമാണ്. സദാചാരപോലീസ് അതൊന്നും പറ്റത്തില്ല”. അല്പം നിരാശയോടെ അല്ലാതെ സുരേഷ് ഗോപിയുടെ ഈ വാക്കുകൾ മലയാളികൾക്ക് കേൾക്കാൻ കഴിയില്ല. ഇനിയും ഇത്തരത്തിലുള്ള വിസ്മയമാർ ഉണ്ടാവാതിരിക്കാൻ ജാഗ്രതയോടെ സമൂഹം മുന്നോട്ടുപോകേണ്ടതുണ്ട്.

Leave a Reply