“ഇനി ഞാൻ അയാളോട് മിണ്ടില്ലെന്ന് മാത്രമല്ല ആ സാധനം കൊടുക്കുകയുമില്ല” – മമ്മൂട്ടിയോടുള്ള പിണക്കത്തെ കുറിച്ച് സുരേഷ് ഗോപി
മലയാള സിനിമയ്ക്ക് ഇഷ്ടമുള്ള രണ്ട് ആക്ഷൻ നായകന്മാരാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ആക്ഷൻ കിംഗ് എന്ന പേര് സുരേഷ് ഗോപിക്ക് സ്വന്തമാണ് എങ്കിലും ഇരുവരും സമാനസ്വഭാവമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് എന്തൊക്കെയോ കാരണങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ പിണങ്ങിയിരുന്നു എന്ന വാർത്ത പുറത്തു വന്നിരുന്നു. ഒരു ചെറിയ സൗന്ദര്യം പിണക്കം ഇടയിൽ ഉണ്ടായിരുന്നു എന്ന് സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത സമയത്ത് ഇരുവരും ഒരുമിച്ചപ്പോഴും അത് വാർത്തയായി മാറി.
അമ്മയുടെ മീറ്റിങ്ങിലേക്ക് സുരേഷ് ഗോപി എത്തിയപ്പോൾ മമ്മൂട്ടി തന്നെയാണ് സുരേഷ് ഗോപിയുടെ പിറന്നാൾ വളരെ മികച്ച രീതിയിൽ ആഘോഷിച്ചത്. ഇപ്പോൾ ആ പഴയ ബന്ധം ഇരുവർക്കും ഇടയിൽ ഉണ്ട്. താൻ മമ്മൂട്ടിയുമായി വീണ്ടും പിണക്കത്തിലാണെന്ന് തമാശയായി ഇപ്പോൾ തുറന്നു പറയുകയാണ് സുരേഷ് ഗോപി. ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. രാധിക മൂന്ന് തവണ ഗർഭിണിയായ സമയത്തും രസ്മലായി വാങ്ങി തന്നു വിട്ടത് മമ്മൂക്കയാണ്. അഡയറിൽ അദ്ദേഹത്തിന് പഴയ ഒരു വീടുണ്ട്. അവിടെ നിന്നാണ് ഇതൊക്കെ എത്തിക്കുന്നത്. തലേദിവസം തന്നെ വാങ്ങിച്ചു ഫ്രിഡ്ജിൽ വെച്ച് വെളുപ്പിനെ മൂന്ന് മണിക്ക് തന്നെ കൊടുത്തു വിടും. എന്റെ പിള്ളേരുടെ എല്ലാം ചോരയിൽ ആ രസ്മലയുണ്ട്. പിന്നീട് വർഷങ്ങൾക്കിപ്പുറം ഡൽഹിയിൽ നിന്ന് സ്വീറ്റ്സ് ഒക്കെ വാങ്ങി മമ്മുക്കയെ വിളിച്ചു.
അപ്പോൾ മമ്മുക്ക വീട്ടിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ഗോകുലിന്റെ കൈയിലാണ് അത് കൊടുത്തുവിട്ടത്. ഒരു ചലഞ്ച് കൂടിവച്ചു. ഇത് തന്നു വിടുന്നതിന് വലിയൊരു ഓർമ്മയുണ്ട് അത് എന്താണെന്ന് വിളിച്ചു പറയണമെന്ന്. ശരി നീ കൊടുത്തയക്ക് ഞാൻ നോക്കാമെന്ന് മമ്മൂക്ക എന്നോട് പറഞ്ഞു. രാത്രി വീട്ടിലെത്തിയ മമ്മൂക്ക അത് കഴിക്കുകയാണ് ചെയ്തത്. പക്ഷേ എന്താണെന്ന് അദ്ദേഹത്തിന് പിടികിട്ടിയില്ല. എന്നെ വിളിച്ച് പറയാൻ ഒരു പേടിയുമുണ്ട് പുള്ളിക്ക്. എപ്പോഴും എന്റെ അനിയൻ സുഭാഷിനേയാണ് വിളിക്കുന്നത്. സുഭാഷിനോട് പറഞ്ഞു ചെക്കൻ ഇവിടെ വന്നു പക്ഷേ അവനോട് എങ്ങനെ ചോദിക്കും എന്താ കാര്യം എന്ന്, നീ ചോദിച്ചു നോക്കമൊന്ന് ചോദിച്ചു. ശരിയെന്ന് പറഞ്ഞ് സുഭാഷെന്നെ വിളിക്കുകയും ചെയ്തു. ഇനി ഞാൻ അയാളോട് മിണ്ടില്ലെന്ന് മാത്രമല്ല ആ സ്വീറ്റ് കൊടുക്കില്ലെന്ന് സുഭാഷിനോട് ഞാൻ മറുപടിയും പറഞ്ഞതാണ് രസകരമായ രീതിയിൽ സുരേഷ് ഗോപി ഓർമ്മിക്കുന്നത്.