ഇന്ത്യയുടെ അഭിമാനമായ ചെസ് താരം പ്രഗ്നാനന്ദയെ അഭിനന്ദിച്ച് നടന് സുരേഷ് ഗോപി ; കയ്യടിച്ച് പ്രേക്ഷകര്‍
മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ച് വെറും 17-ാം വയസില്‍ ഇതിഹാസ പദവിയിലേക്ക് എത്തിയ ഇന്ത്യന്‍ യുവവിസ്മയമാണ് ആര് പ്രഗ്നാനന്ദ. കാള്‍സനെതിരായ ആര് പ്രഗ്നാനന്ദയുടെ വിജയങ്ങളെ ഒരു ഇതിഹാസ താരത്തിന്റെ പിറവിയായാണ് ആരാധകര്‍ കാണുന്നത്. കേരളത്തിലടക്കം പ്രഗ്നാനന്ദ സാമൂഹ്യമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു. ചെസ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആര് പ്രഗ്നാനന്ദ. ചെന്നൈയില്‍ നിന്നും ഭസ്മക്കുറി അണിഞ്ഞ് അവന് തുടങ്ങിയ യാത്ര ഇന്ന് വന്മരങ്ങളെ കടപുഴക്കി മുന്നേറുകയാണ്. ലോകം ഭരിക്കുന്ന ചെസ്സ് രാജാവാകാന്‍. ചെയ്യുന്നതെല്ലാം ആസ്വദിച്ചു ചെയ്യണമെന്ന് മാത്രമാണ് ഈ താരത്തിന്റെ ഉപദേശം.
എനിക്കിനി എതിരാളികളില്ല അതുകൊണ്ട് ഇനി മത്സരത്തിനില്ല എന്ന് പറഞ്ഞ മാഗ്നസ് കാള്‍സനെ 3 തവണ അടിയറവ് പറയിപ്പിച്ചു കാള്സന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ഇന്ത്യയുടെ അഭിമാനമായ ചുണക്കുട്ടിക്ക് അഭിനന്ദനങ്ങള്‍ എന്നെല്ലാം ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് താരത്തെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയത്. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ആക്ഷന്‍ കിംഗും എംപിയുമായ സുരേഷ് ഗോപി പ്രഗ്നാനന്ദയെ അഭിനന്ദിച്ച് പങ്കുവെച്ച പോസ്റ്റാണ് വൈറലാവുന്നത്. തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റി പകരം അഭിനന്ദനങ്ങള്‍ എന്ന തലക്കെട്ടോട് കൂടിയ പ്രഗ്നാനന്ദയുടെ ചിത്രം തന്റെ പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുകയാണ്. ‘ദി ഫ്ലവറിംഗ് ബഡ് ഓഫ് ഇന്ത്യ,’ എന്നും സുരേഷ് ഗോപി ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്.
അതേസമയം മലയാളി താരങ്ങളേ രാഷ്ട്രീയക്കാരോ ഒന്നും തന്നെ പ്രഗ്നാനന്ദയെ അഭിനന്ദിച്ച് രംഗത്തുവന്നിട്ടുണ്ടായിരുന്നില്ല. ലോകത്തില്‍ നടക്കുന്ന പല സംഭവങ്ങള്‍ക്കും അഭിപ്രായം പറയുന്ന മലയാളത്തിന്റെ നിരവധി താരങ്ങള്‍ മൗനം പാലിച്ചത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിറത്തിന്റെ പേരിലും ഭസ്മം തൊട്ടതിന്റെ പേരിലും രൂപത്തിന്റെ പേരിലുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ മുന്നില്‍ നില്ക്കുന്ന മലയാളികള്‍ ഉണ്ട്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിക്ക് പിന്തുണ നല്കി നിരവധിപേരാണ് എത്തിയത്. ഭാരതത്തിന്റെ അഭിമാന പുത്രന് ഒരിക്കല്‍ കൂടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച പ്രഗ്നനാനദ്ധയുടെ പിക്ചര്‍ സ്വന്തം പ്രൊഫൈല്‍ പിക്ചര്‍ ആക്കിയപ്പോള്‍ എനിക്ക് പുലി മുരുകനിലെ ആ ഡയലോഗ് ഓര്‍മ്മവരുന്നു താങ്കളെപ്പോലെ ഒന്നേ കാണു സുരേഷേട്ടാ, എന്നായിരുന്നു ഒരാളുടെ കമന്റ്.
‘ഇവിടുത്തെ മാധ്യമങ്ങള്‍ക്കും സെലിബ്രിറ്റി എന്നു സ്വയം വിശ്വസിച്ചു പോരുന്ന കുറെ കൂറകള്‍ക്കും തോന്നാത്തത് മനുഷ്യ സ്നേഹി ആയ സുരേഷ് ഗോപിക്ക് മാത്രം തോന്നി. ഈ ഒരു DP മാത്രം മതി നിങ്ങളുടെ range അളക്കാന്‍. ഈ നിങ്ങളെ ആണോ തൃശൂര്‍ കാര്‍ തൊല്‍പ്പിച്ചു കളഞ്ഞത് എന്നു ഓര്‍ക്കുമ്പോള്‍ ആ ജനതയോട് പുച്ഛം തോന്നുന്നു. സഹ ജീവികളെ കൂടി പരിഗണിക്കുന്ന SG ക്ക് ആയിരം പൂച്ചെണ്ടുകള്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ വന്ന മറ്റൊരു കമന്റ്.