‘സിനിമയ്ക്ക് അവകാശപ്പെട്ടയാളാണ്, ഇഷ്ടമുള്ളതൊന്നും വലിച്ചു വാരികഴിക്കില്ല.. അത്രയും കണ്ട്രോള് ചെയ്ത് ത്യാഗം ചെയ്യുന്ന ഒരു ആക്ടറാണ് മമ്മൂട്ടി’ ; സുരേഷ് ഗോപി
നായകനായും കിടിലന്‍ വില്ലനായും പോലീസ് ഓഫീസറുടെ വേഷങ്ങള്‍ ചെയ്തും മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. നടന് എന്നതിലുപരി രാഷ്ട്രീയക്കാരനും സാമൂഹ്യ സേവകനുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് താരം. കുറച്ച് നാള് സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ്. മുഖം നോക്കാതെ എല്ലാവരേയും സഹായിക്കുന്ന ഒരു നല്ല മനസിനുടമ കൂടിയാണ് അദ്ദേഹം.
ഒരുകാലത്ത് മമ്മൂട്ടി – സുരേഷ് ഗോപി കോംബിനേഷന്‍ സിനിമകളെല്ലാം തിയേറ്ററുകളില്‍ വലിയ ആരംവം തീര്‍ത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി, ദ കിങ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച് ഹിറ്റാക്കിയ സിനിമകളായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് സുരേഷ് ഗോപി പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ് അവരുടെ ജീവിതമെന്നും ഫിസിക് ആയാലും അവരുടെ ഒരു പബ്ലിക്ക് അപ്പിയറന്‍സസ് ആയാലുമെന്നും സുരേഷ് ഗോപി പറയുന്നു.
മമ്മൂക്കയുടെ കാര്യം പറഞ്ഞാല്‍ ഞാന്‍ സിനിമ്ക്ക് അവകാശപ്പെട്ടയാളാണ്. ഞാന്‍ ഇങ്ങനെ ജീവിക്കണം, എനിക്കിഷ്ടമുള്ളതൊന്നും വലിച്ചുവാരി കഴിക്കാന്‍ പാടില്ല. വലിച്ചുവാരി കഴിച്ചാല്‍ തന്നെ രുചിയറിഞ്ഞ് ബാക്കി കളയണം. അതുപോലും കണ്ട്രോള് ചെയ്ത് ഒരുപാട് ത്യാഗം സഹിച്ച് മെയിന്‍ടെയിന്‍ ചെയ്യുന്ന ഒരു ആക്ടര്‍ വേറെയില്ലെന്നും മമ്മൂട്ടിയെക്കുറിച്ച് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ ശത്രുതയിലായതെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക്ശേഷം ഇരുവരും തമ്മിലുള്ള പിണക്കമെല്ലാം പറഞ്ഞ് തീര്‍ക്കുകയും ചെയ്തു.
ഒരിക്കല്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപി ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് ചോദിക്കുകയും തനിക്ക് മമ്മൂട്ടിയുമായി ഒരു പ്രശ്നമുണ്ടെന്നും ആ പ്രശ്നം കേട്ടാല്‍ പിണക്കത്തിന്റെ കാര്യം നിങ്ങള്‍ക്ക് വ്യക്തമാകുമെന്നും സുരേഷ് ഗോപി മറുപടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിണക്കത്തിന്റെ കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക്ശേഷം ഇരുവരും മനസറിഞ്ഞ് കെട്ടിപ്പിടിച്ചാണ് പിണക്കം അവസാനിപ്പിച്ചത്.