സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ കേസുകൊടുത്ത് സൂപ്പർ താരം വിജയ് !!
1 min read

സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ കേസുകൊടുത്ത് സൂപ്പർ താരം വിജയ് !!

തന്റെ സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ കേസ് ഫയൽ ചെയ്ത തമിഴ് സൂപ്പർതാരം വിജയ് ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചെന്നൈ കോടതിയിൽ താരം സിവിൽ കേസ് ഫയൽ ചെയ്യ്തത്. സ്വന്തം മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖർ, ശോഭ ചന്ദ്രശേഖർ എന്നിവരുൾപ്പെടെ വിജയ് മക്കൾ ഇയക്കത്തിന്റെ എക്സിക്യൂട്ടീവർമാർ എന്നിവർക്കെതിരെയാണ് വിജയ് പരാതി നൽകിയിരിക്കുന്നത്. സ്വന്തം പിതാവിനും മാതാവിനും എതിരായി ഒരു സൂപ്പർ താരം ഇതാദ്യമായിരിക്കും ഇത്തരത്തിലൊരു കേസ് കൊടുത്തുകൊണ്ട് മുന്നോട്ടുവരുന്നത്. ആരാധകരിലും മറ്റുള്ളവരിലും വളരെ ഞെട്ടലുളവാക്കുന്ന ഈ വാർത്ത ഇതിനോടകം ദേശീയതലത്തിൽ വരെ ശ്രദ്ധ നേടിക്കഴിഞ്ഞു. തമിഴ്നാട്ടിലെ 9 ജില്ലകളിൽ ഒക്ടോബർ മാസം 6,9 എന്നീ തീയതികളിൽ ആയി തദ്ദേശീയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.ഈ ഇലക്ഷനിൽ വിജയുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. നടക്കാനിരിക്കുന്ന ഇലക്ഷനിൽ വിജയുടെ പേരിലുള്ള പാർട്ടിയിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കാനുള്ള അനുവാദം വിജയുടെ മാതാപിതാക്കൾ ആരാധകർക്ക് നൽകുകയും കൂടി ചെയ്തതോടെയാണ് വിജയ് പരാതിയുമായി കോടതിയെ സമീപിച്ചത്.

കഴിഞ്ഞവർഷമാണ് വിജയ്‌യുടെ പിതാവ് മകന്റെ ആരാധകരെ സംഘടിപ്പിച്ചുകൊണ്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. എന്നാൽ ഈ പാർട്ടിയോട് ആരാധകർ സഹകരിക്കരുതെന്നും തന്റെ അറിവോ സമ്മതമോ ഈ പാർട്ടി രൂപീകരണത്തിനു പിന്നിൽ ഇല്ല എന്ന് വിജയ് അന്ന് വ്യക്തമാക്കുകയും ആരാധകർക്ക് കർശനനിർദേശം നൽകുകയും ചെയ്തുകൊണ്ട് രംഗത്തെത്തിയിരുന്നു. തന്റെ പേരും ചിത്രവും ആരാധകകൂട്ടവും രാഷ്ട്രീയത്തിന്റെ പേരിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയണമെന്നും നടൻ വിജയ് വ്യക്തമാക്കുകയും ചെയ്തു. വിജയുടെ ഈ ധീരമായ നടപടി പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

Leave a Reply