‘മോഹൻലാലിന് ഇനിയൊരു ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം’ കോച്ച് പ്രേംനാഥ് പറയുന്നു
1 min read

‘മോഹൻലാലിന് ഇനിയൊരു ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം’ കോച്ച് പ്രേംനാഥ് പറയുന്നു

സൂപ്പർ താരങ്ങൾ തങ്ങളുടെ പുതിയ ചിത്രത്തിനുവേണ്ടി വലിയ ശാരീരികമായ തയ്യാറെടുപ്പുകൾ നടത്താറുള്ളത് ആരാധകർക്കിടയിൽ എക്കാലത്തും വലിയ ചർച്ചാവിഷയമാകുന്ന കാര്യമാണ്. ഇപ്പോഴിതാ പുതിയ ചിത്രത്തിനുവേണ്ടി മോഹൻലാൽ നടത്തുന്ന കഠിന പരിശീലനമാണ് വാർത്തകളിൽ നിറയുന്നത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ട ചിത്രം ഒരുക്കിയതിന് ശേഷം പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മോഹൻലാൽ കഠിന പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു ബോക്സർ ആയാണ് മോഹൻലാൽ എത്തുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി മോഹൻലാൽ പ്രൊഫഷണൽ ബോക്സിങ് പരിശീലിച്ചു വരികയാണ്. ഇപ്പോഴിതാ പ്രശസ്ത ബോക്സിങ് കോച്ച് പ്രേംനാഥ് മോഹൻലാലിന്റെ ബോക്സിങ് പരിശീലനത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായരിക്കുകയാണ്. അദ്ദേഹം കാന്‍ ചാനലിനോട് നടത്തിയ അഭിമുഖത്തിലാണ് മോഹൻലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ ബോക്സിങ് പരിശീലനത്തെക്കുറിച്ചും വാചാലനായത്. മോഹൻലാലിന്റെ പേഴ്സണൽ ട്രയിനറായ അദ്ദേഹം മോഹൻലാൽ തന്നെയാണ് തന്നെ നേരിട്ട് കോച്ച് നൽകണമെന്ന് ആവശ്യപ്പെട്ടതെന്ന് പറയുന്നു.

ഷൂട്ടിംഗ് സമയം അനുസരിച്ച് ഒരു ദിവസം ഏകദേശം രണ്ടര മണിക്കൂർ നേരമാണ് ട്രെയിനിങ് നടത്താറുള്ളത് എന്നും വളരെ അർപ്പണ മനോഭാവത്തോടെ തന്നെയാണ് അദ്ദേഹം പരിശീലനത്തിൽ പങ്കെടുക്കാറുള്ളതെന്നും ഒരുതവണ പറഞ്ഞുകൊടുത്താൽ എല്ലാം വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കുന്ന രീതിയിലാണ് മോഹൻലാൽ പരിശീലനം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും കോച്ച് പ്രേംനാഥ് പറയുന്നു. മോഹൻലാലിന്റെ ഫൂഡ് വർക്ക് കണ്ടാൽ ഒരു പ്രൊഫഷണൽ ബോക്സർ ആണെന്ന് തോന്നി പോകുമെന്നും ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന്റെ പ്രകടനം കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരികയാണെന്നും പ്രേംനാഥ് പറയുന്നു. പരിശീലനത്തിന്റെ ഭാഗമായി താനും മോഹൻലാലും മുഖാമുഖം റിങ്ങിൽ ഏറ്റുമുട്ടുന്നുണ്ട് എന്നും പ്രേംനാഥ് പറയുന്നു. തന്റെ ഏറ്റവും സമർത്ഥരായ ശിഷ്യന്മാരിൽ ഒരാളാണ് മോഹൻലാൽ എന്നും ഇനിയൊരു ചാമ്പ്യൻഷിപ്പിൽ മോഹൻലാലിനെ തീർച്ചയായും പങ്കെടുക്കാൻ സാധിക്കുമെന്നും പ്രേംനാഥ് തുറന്നുപറയുകയും ചെയ്തു.

Leave a Reply