‘ഏറ്റവും ഇഷ്ടമുള്ള നടി ഉര്‍വശി, അവരുടെ മലയാളം സിനിമകൾ എല്ലാം കണ്ടിട്ടുണ്ട്’ ; സുധ കൊങ്കാര
1 min read

‘ഏറ്റവും ഇഷ്ടമുള്ള നടി ഉര്‍വശി, അവരുടെ മലയാളം സിനിമകൾ എല്ലാം കണ്ടിട്ടുണ്ട്’ ; സുധ കൊങ്കാര

മിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തും തിരക്കഥാകൃത്തുമായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയതാണ് സുധ കൊങ്കാര പ്രസാദ്. ഇരുതി സുട്രു, സൂരറൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെയായിരുന്നു ആരാധകരെ നേടിയെടുത്തത്. മണി രത്നത്തിന്റെ അസിസ്റ്റര്‍ ഡയറക്ടറായാണ് സുധ സിനിമാ അരങ്ങേറ്റം കുറിച്ചത്. ഏഴ് സിനിമകള്‍ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുദി സുട്രു എന്ന തമിഴ് സിനിമക്ക് (ഹിന്ദിയില്‍ സലാ ഖദൂസ്) മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു . ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഗുരുവും അവര്‍ സംവിധാനം ചെയ്തിരുന്നു.

രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിനായി സുധ തിരക്കഥയുമെഴുതിയിരുന്നു. ഇപ്പോഴിതാ തനിക്കേറ്റവും ഇഷ്ടമുള്ള നടി ഉര്‍വ്വശിയാണെന്ന് പറയുകയാണ് സുധ കൊങ്കാര. ഉര്‍വ്വശി ചെയ്ത എല്ലാ മലയാള സിനിമകളും ഞാന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ തമിഴിലാണ് ഇമോഷണല്‍ റോളുകള്‍ ചെയ്യാത്തതെന്നും സുധ പറയുന്നു. സൂരൈ പോട്രില്‍ ഉര്‍വ്വശിയെ ഇമോഷണല്‍ റോളില്‍ കണ്ടു, ആ റോളിലേക്ക് അവരെ കൊണ്ടുവരണമെന്ന ചിന്ത എങ്ങനെ ഉണ്ടായെന്ന ചോദ്യത്തിനായിരുന്നു സുധ മറുപടി പറഞ്ഞത്.

ഉര്‍വശി മാമിന്റെ വലിയ ഫാനാണ് ഞാന്‍. ഇന്ന് ഏറ്റവും ഇഷ്ടമുള്ള നടി ആരാണെന്ന് ചോദിച്ചാല്‍ ഉര്‍വശിയുടെ പേരേ ഞാന്‍ പറയൂ. കാരണം എന്റെ ചെറിയ പ്രായം മുതലേ ഉര്‍വ്വശിയെ തനിക്ക് വളരെ ഇഷ്ടമാണ്. ദ്രോഹി എന്ന സിനിമയിലെ അമ്മയുടെ കഥാപാത്രം ചെയ്യാനായി ഞാന്‍ ഉര്‍വശി മാമിനെ വിളിച്ചിരുന്നു. അപ്പോള്‍ ഉര്‍വ്വശി ഗര്‍ഭിണിയായത്‌കൊണ്ട് അവര്‍ക്ക് ആ ചിത്രം ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ആ കഥാപാത്രത്തിന്റെ ഡബ്ബിംഗ് ഉര്‍വശി മാമാണ് ചെയ്തതെന്നും സുധ പറയുന്നു.

അന്നു മുതല്‍ എനിക്ക് അവരെ അറിയാമെന്നും അവര്‍ മികച്ച അഭിനേത്രിയാണെന്നും സുധ കൂട്ടിച്ചേര്‍ത്തു. അവരുടെ എല്ലാം മലയാള സിനിമയും ഞാന്‍ കണ്ടിട്ടുണ്ട്. തമിഴിലാണ് അവര്‍ ഇമോഷണല്‍ റോളുകള്‍ ചെയ്യത്തതെന്നും സുധ വ്യക്തമാക്കുന്നു. ഇപ്പോള്‍ സുധ സൂര്യയെ വീണ്ടും നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതിന്റെ തിരക്കുകളിലാണ്. കെ.ജി.എഫ് നിര്‍മിച്ച ഹോംബാലെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് വിവരം. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി 2020 ല്‍ റിലീസ് ചെയ്ത സൂര്യയും അപര്‍ണ ബലമുരളിയും മുഖ്യ വേഷങ്ങള്‍ ചെയ്ത സൂരറൈ പോട്രു മികച്ച വിജയമായിരന്നു നേടിയത്.