“മകൾ ജനിക്കുന്നതിനു മുൻപുള്ള സ്റ്റൈൽ സെൻസും ജനിച്ച ശേഷമുള്ളതും  ഫ്ലിപ്പായിട്ടുണ്ട്”: ദുൽകർ സൽമാൻ
1 min read

“മകൾ ജനിക്കുന്നതിനു മുൻപുള്ള സ്റ്റൈൽ സെൻസും ജനിച്ച ശേഷമുള്ളതും ഫ്ലിപ്പായിട്ടുണ്ട്”: ദുൽകർ സൽമാൻ


മനുഷ്യക്കടലായി മാറുകയായിരുന്നു  കഴിഞ്ഞ ദിവസം കൊണ്ടോട്ടി. ജന ലക്ഷങ്ങളാണ് ദുൽഖറിനെ കാണാനായി കൊണ്ടോട്ടിയിലേക്ക് ഒഴുകിയെത്തിയത്. സെൽഫി പകർത്തിയും ആരാധകർക്കായി  പാട്ട് പാടി കൊടുത്തും നൃത്തം ചെയ്തും ദുൽഖർ  കൊണ്ടോട്ടിയിൽ തന്റെ ആരാധകർക്കൊപ്പം സമയം ചിലവഴിച്ചു. ദുൽഖറിനെ പോലെ ഇത്രയും  ഫ്രണ്ട്ലിയായി ആരാധരുടെ ആവശ്യ പ്രകാരം നൃത്തവും പാട്ടുമെല്ലാം സ്പോട്ടിൽ തന്നെ ചെയ്യുന്ന  വിരളം താരങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ധാരാളം ആളുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന ഫാഷൻ സെൻസ് ആണ് ദുൽഖർ സൽമാന് ഉള്ളത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ദുൽഖർ

കൊണ്ടോട്ടിയിൽ എത്തിയ താരം പച്ചയും കറുപ്പും കലർന്ന പ്രിന്റഡ് ഷർട്ടും കറുപ്പ് പാന്റും ആണ് ധരിച്ചത്. അവിടെ  കൂൾ ലുക്കിലാണ് ദുൽഖർ പ്രത്യക്ഷപ്പെട്ടത് . ഇപ്പോഴിതാ തന്റെ ഫാഷൻ സെൻസിനെക്കുറിച്ചും വസ്ത്രധാരണ രീതിയെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ദുൽഖർ സൽമാൻ. ഇപ്പോൾ നമുക്ക് ചുറ്റുമുള്ള യുവാക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കീറിയ മോഡലുകളിൽ ഉള്ള വസ്ത്രങ്ങളാണ് എന്നാൽ ദുൽഖർ ഇതിൽ നിന്നും വ്യത്യസ്തമാണ്. ഓവറായി കീറിയ പാറ്റേണിലുള്ള വസ്ത്രങ്ങൾ ഇടാൻ ഒട്ടും താൽപര്യമില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്റെ പാന്റിന്റെ മുട്ടൊക്കെ കീറിയത് കാണുമ്പോൾ കമന്റ്സ് വരാറുണ്ട് എന്നും താരം പറഞ്ഞു. ഇത്തരത്തിലുള്ള ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഒരിക്കലും കംഫർട്ടബിൾ അല്ല എന്ന് തോന്നാറുണ്ട്.

‘ ‘അതു പോലെ തന്നെ മറിയം ജനിച്ചതിനു പിന്നാലെ അച്ഛനായ ശേഷം കുറേ കൂടി യങ് ആകണമെന്നും കൂൾ ആകണമെന്നുമുള്ള ടെന്റസിയാണ് തനിക്കുള്ളത് . മറിയം ജനിക്കുന്നതിന് മുമ്പുള്ള എന്റെ സ്റ്റൈൽ ഡ്രസ്സ്‌ സെൻസും ഇപ്പോൾ അവൾ ജനിച്ച ശേഷമുള്ള സ്റ്റൈൽ സെൻസും ആയി ഫ്ലിപ്പായിട്ടുണ്ട്.’ ‘അച്ഛനായതു കൊണ്ട് മെച്വേഡ് ആയിട്ടൊന്നുമല്ല. പക്ഷെ യങ്സ്റ്റേഴ്സുമായി ഇപ്പോൾ കുറച്ചു കൂടി കണക്ടായി ഇരിക്കാൻ താൻ ശ്രമിക്കുന്നുണ്ട്. പാരന്റ്സ് ആയി കഴിഞ്ഞാൽ  എല്ലാവരും നമ്മുടെ യൂത്ത് എങ്ങനെ പിടിച്ച് നിർത്താൻ ശ്രമിക്കുമെന്നാണ് എനിക്ക് ഇപ്പോൾ തോന്നിയിട്ടുള്ളത്.’ ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. ചിത്രം അവസാനഘട്ട പണിപ്പുരയിലാണ്.