ദൈവത്തെ കണ്ടമ്പരന്ന് എസ് എസ് രാജമൗലി, ആർ ആർ ആറിലെ ഗാനം കേട്ടു എന്ന് സ്റ്റീവൻ സ്പീൽബർഗ്
ഇന്ത്യ കണ്ട ഏറ്റവും പ്രമുഖനായ സംവിധായകനാണ് എസ് എസ് രാജമൗലി ഇപ്പോൾ അമേരിക്കയിലാണ് അദ്ദേഹം. തന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആർആർആർ എന്ന ചിത്രം നേടിയ പുരസ്കാരങ്ങളുടെ നിറവിൽ അദ്ദേഹം ഇപ്പോൾ തിളങ്ങുകയാണ്. അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടാൻ തന്റെ ചിത്രത്തിന് കഴിഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോൾ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ എന്ന സിനിമയിലെ “നാട്ടുനാട്ടു “എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചത്. സംഗീതസംവിധായകനായ കീരവാണിയുടെ ഈ ഗാനം ഏറെ ജനശ്രദ്ധ നേടിയിരുന്നു .
ഇന്ത്യയിൽ നിന്നും ഇതിനുമുമ്പ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത് എആർ റഹ്മാന്റെ സംഗീതത്തിൽ വിരിഞ്ഞ ജയ് ഹൊ എന്ന ഗാനത്തിനാണ്. അതിനു ശേഷം കീരവാണിക്കാണ് ഈ ഒരു പുരസ്കാരം ലഭിച്ചത്. ഒറിജിനൽ സോങ് വിഭാഗത്തിൽ ആയിരുന്നു ഗാനം മത്സരിച്ചത്. അവാർഡ് ലഭിച്ച ചടങ്ങിൽ കീരവാണിക്കൊപ്പം സംവിധായകൻ രാജമൗലി കൂടാതെ ആർആർആറിലെ നായകന്മാരായ റാം ചരൺ, ജൂനിയർ എൻ ടി ആർ തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു. അമേരിക്കയിൽ വെച്ച് നടന്ന ചടങ്ങ് വിഖ്യാത ചലച്ചിത്രകാരനായ സ്റ്റീവൻ സ്പീൽബെർഗിനെ കണ്ട സന്തോഷത്തിലാണ് എസ് എസ് രാജമൗലി. അദ്ദേഹത്തിന്റെ കൂടെയുള്ള ചിത്രം പങ്ക് ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഞാൻ ദൈവത്തെ കണ്ടു എന്നാണ് സ്റ്റീവൻ സ്പീൽബർഗിനൊപ്പമുള്ള ചിത്രം പങ്ക് വെച്ചുകൊണ്ട് രാജമൗലി കുറിച്ചത് . താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു വ്യക്തിയെ കണ്ട എല്ലാ അമ്പരപ്പും രാജമൗലിയുടെ ചിത്രത്തിൽ കാണാൻ കഴിയും. അവാർഡിന് അർഹമായ തന്റെ ആർ ആർ ആർ എന്ന സിനിമയിലെ ഗാനം ഇഷ്ടമായി എന്ന് സ്റ്റീവൻ സ്പീൽബർഗ് പറഞ്ഞപ്പോൾ അത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ആയിരുന്നു എന്ന് സംഗീത സംവിധായകൻ കീരവാണി കുറിച്ചിരുന്നു . ആർ ആർ ആർ എന്ന സിനിമ ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് തന്നെ ഒട്ടേറെ വമ്പൻ നേട്ടങ്ങളാണ് സംഭാവന ചെയ്തിരിക്കുന്നത്. ആയിരം കോടിക്കു മുകളിൽ കളക്ഷൻ നേടിയ ചിത്രം ആയിരുന്നു ആർ ആർ ആർ. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. .