‘എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ പിണക്കം ഇതായിരുന്നു, ഇണക്കവും”! മമ്മൂട്ടിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ശ്രീവിദ്യ
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശ്രീവിദ്യ തന്റെ നിഷ്‌കളങ്കമായ സംസാര ശൈലിയൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയ താരം മോഡലിംഗ് രംഗത്തും, പാട്ടുകാരി എന്ന നിലയിലും പ്രശസ്തയാണ്. കൂടാതെ, ഒരു യൂട്യൂബര്‍ കൂടിയാണ് ശ്രീവിദ്യ. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണ് ശ്രീവിദ്യ. പലപ്പോഴും ഇതേക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയതും. പിന്നീട് നിരവധി ചിത്രങ്ങളിലും ശ്രീവിദ്യ അഭിനയിച്ചു. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ് ശ്രീവിദ്യ അവസാനം അഭിനയിച്ചത്.
കാസര്‍ഗോഡുകാരിയായ താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമ്മയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ മമ്മൂട്ടിയെ കണ്ടുമുട്ടുയ ശ്രീവിദ്യ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഉണ്ണിയപ്പം കൊടുക്കാന്‍ മമ്മൂട്ടിയുടെ അരികിലേക്ക് എത്തുന്നതാണ് താരം പങ്കുവെച്ച് വീഡിയോയില്‍ കാണുന്നത്.പിന്നീട് മമ്മൂട്ടിയുടെ കൂടെ ശ്രീവിദ്യ സെല്‍ഫി എടുക്കുന്നതും കാണാം.”എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിണക്കം ഇതായിരുന്നു, ഇണക്കവും ‘ എന്നാ അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, തനിക്ക് സീരിയലില്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടെന്നും, തല്‍ക്കാലം സീരിയല്‍ ചെയ്യുന്നില്ലെന്നും താരം പറയുന്നു. അതുപോലെ, സ്റ്റാര്‍ മാജിക്കില്‍ വന്നത് കരിയറില്‍ കൂടുതല്‍ നേട്ടമായെന്നും, സിനിമയ്ക്ക് വേണ്ടി ശ്രമിക്കുന്നതിനിടെ പലരും ടിവി ഷോ വേണോ എന്ന് ചോദിച്ചെന്നും താരം വെളിപ്പെടുത്തുന്നു.
https://www.instagram.com/reel/CgtuY7XDILL/?utm_source=ig_web_copy_link