“അയാൾ വർഷങ്ങളായി തന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുകയാണ്. 30നമ്പറുകൾ ബ്ലോക്ക്‌ ചെയ്തു “: നിത്യ മേനോൻ
1 min read

“അയാൾ വർഷങ്ങളായി തന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുകയാണ്. 30നമ്പറുകൾ ബ്ലോക്ക്‌ ചെയ്തു “: നിത്യ മേനോൻ

സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നിത്യ മേനോൻ. ഓരോ കഥാപാത്രങ്ങളെയും ആരാധകന്റെ മനസ്സിൽ ശക്തമായ രീതിയിൽ എത്തിക്കാൻ നിത്യാ മേനോൻ എന്ന നായികയ്ക്ക് സാധിക്കാറുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ മൂല്യമുള്ള നടിയായി നിത്യാ മേനോൻ തുടർന്നു കൊണ്ടിരിക്കുകയാണ്. താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമയാണ്  ഇന്ദു വി.എസ് സംവിധാനം ചെയ്ത ആര്‍ട്ടിക്കിള്‍ 19 (1) (എ) എന്ന ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയുടെ തീയേറ്റർ റെസ്പോൺസ് എടുക്കുന്ന സമയത്ത് ആ വീഡിയോകളിലൂടെ ഫേമസ് ആയ സന്തോഷ് വർക്കി നിത്യ മേനോനെ വിവാഹം ചെയ്യണം എന്നു പറഞ്ഞ കാര്യം പലയിടങ്ങളിലും ചർച്ചയായിരുന്നു. വർഷങ്ങളായി താൻ ഇക്കാര്യം നിത്യാ മേനോനോട് സംസാരിക്കുന്നുണ്ട് എന്നും, വിവാഹ കാര്യം വളരെ സീരിയസ് ആയി തന്നെ നിത്യാ മേനോനോട് പറഞ്ഞിട്ടുണ്ട് എന്നും പല ഇന്റർവ്യൂകളിലും സന്തോഷ് വർക്കി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സന്തോഷ് വർക്കിയുടെ ഇത്തരം പ്രവർത്തികളോട് പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിത്യാ മേനോൻ.

വർഷങ്ങളായി ഇയാൾ തന്നെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണെന്നും. തന്നെയും  കുടുംബാംഗങ്ങളെയും മാതാപിതാക്കളെയും ഇതേ കാര്യം പറഞ്ഞ് ഇയാൾ പലപ്പോഴും ബുദ്ധിമുട്ടിപ്പിച്ചിട്ടുണ്ട് എന്നും നിത്യാ മേനോൻ പറഞ്ഞു. അയാൾ പറയുന്നതൊക്കെ കേട്ട് വിശ്വസിച്ചാൽ നമ്മൾ മണ്ടന്മാർ ആകുമെന്നും. വർഷങ്ങളായി അയാൾ തന്നെ കഷ്ടപ്പെടുത്തുകയാണ് എന്നും നിത്യ മേനോൻ പറഞ്ഞു. അഞ്ചാറു വർഷങ്ങളായി അയാൾ പുറകെ നടക്കുകയാണ് എന്നും. ആളുകൾ അയാളെ പറ്റി സന്തോഷത്തോടെ പറയുന്ന കാര്യങ്ങൾ അല്ല ശരിയെന്നും നിത്യമേനോൻ പറഞ്ഞു.

പലരും തന്നോട് പോലീസിൽ പരാതി നൽകാൻ ഒക്കെ പറഞ്ഞിട്ടുണ്ട് എന്നാൽ എനിക്ക് എന്റെ ജീവിതമാണ് വലുത്. അതിൽ ഒരു പാട് കാര്യങ്ങൾ എനിക്ക് ചെയ്തു തീർക്കാൻ ഉണ്ട് എന്നും നിത്യ മേനോൻ പറഞ്ഞു. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും അയാളോട് ശക്തമായ രീതിയിൽ പ്രതികരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ജീവിതത്തിൽ ഒരു കീടം പോലെയാണ് എന്ന് തോന്നിയിട്ടുണ്ട് അയാളുടെ മുപ്പതോളം നമ്പറുകൾ തനിക്ക് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് നിത്യ മേനോൻ പറഞ്ഞു.