“വിളിച്ചപ്പോൾ തന്നെ വന്നതിനു നന്ദി”: മോഹൻലാലിന്റെ വാക്കുകൾക്ക് ശ്രീനിവാസൻ നൽകിയ മറുപടി ഇങ്ങനെ
മലയാളികൾ എക്കാലവും ഓർമ്മിക്കുന്ന കൂട്ടുകെട്ട് ആണ് മോഹൻലാൽ ശ്രീനിവാസൻ. ഇവർ ഒന്നിച്ച് എത്തിയ സിനിമകളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. അതു കൊണ്ടു തന്നെ മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച കോമഡികളും ഇവരുടെ ചിത്രത്തിലെ തന്നെയാണ് എന്ന് പറഞ്ഞാൽ യാതൊരു തെറ്റുമില്ല. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ഒരേ വേദിയിൽ എത്തിയത്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ഇരുവരും ഒന്നിച്ച് ഒരു വേദിയിൽ എത്തിയത് വളരെ വൈറലായ വാർത്തയായിരുന്നു. ശ്രീനിവാസനെ വേദിയിലേക്ക് ക്ഷണിച്ചു മോഹൻലാൽ ചുംബനം നൽകുന്ന വീഡിയോ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
അസുഖ ബാധിതനായിട്ടും പൊതു വേദിയിലേക്ക് അദ്ദേഹം എത്തിയത് വളരെ സന്തോഷത്തോടെയാണ് ആരാധകലോകം ഏറ്റെടുത്തത്. ശ്രീനിവാസൻ മുഖത്തെ നല്ല ക്ഷീണം തന്നെ ആരാധകർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. പ്രിയപ്പെട്ട ശ്രീനിവാസന് നന്ദി, വിളിച്ചപ്പോൾ തന്നെ അനാരോഗ്യം മാറ്റിവെച്ച് വന്നതിന് എന്ന് പറഞ്ഞു കൊണ്ട് മോഹൻലാൽ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ പുരസ്കാരം വാങ്ങാൻ വേണ്ടി സസന്തോഷം ശ്രീനിവാസൻ വേദിയിലേക്ക് എത്തുകയായിരുന്നു. വേദിയിലെത്തിയ ശ്രീനിവാസൻ എപ്പോഴുമെന്നപോലെ നർമ്മത്തിൽ ചാലിച്ച മറുപടിയാണ് നൽകിയത്. ‘രോഗശയ്യയിലായിരുന്നു അല്ല രോഗമുള്ള ഞാൻ ശൈയ്യയിൽ ആയിരുന്നു’ എന്നാണ് പറഞ്ഞത്.
‘എന്നും മൂർച്ചയുള്ള വാക്കുകൾ കൊണ്ടും തമാശകൾ കൊണ്ടും നമ്മളെ കോരിത്തരിപ്പിച്ച ശ്രീനിവാസന്റെ വാക്കുകൾ നമുക്ക് ഇനിയും കേൾക്കാൻ കഴിയും’ എന്നാണ് സത്യൻ അന്തിക്കാട് അദ്ദേഹത്തെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞത്. ഏതാനും നാളുകൾക്ക് മുൻപാണ് ശ്രീനിവാസന് ആരോഗ്യസ്ഥിതി വളരെ മോശമായി മാറിയത്. എന്നാൽ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ഇടയ്ക്കിടയ്ക്ക് ആരോഗ്യ പ്രശ്നങ്ങളും ആയി ആശുപത്രിയിൽ ആകുന്ന ശ്രീനിവാസൻ സിനിമ മേഖലയിൽ സജീവമായി നിൽക്കാൻ തന്നെയാണ് ആരാധകർ ആഗ്രഹിക്കുന്നത് ഏറ്റവും ഒടുവിലായി ശ്രീനിവാസന്റേതായി പുറത്തു വന്ന സിനിമയായിരുന്നു രജിഷ വിജയനും ശ്രീനിവാസനും കേന്ദ്രകഥാപാത്രമായി എത്തിയ കീടം എന്ന ചിത്രം.
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഉള്ള സിനിമകളെല്ലാം വലിയ വിജയമായതിന് കാരണം ഇവരുടെ സൗഹൃദം തന്നെയാണ്. ഒരുകാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ അതിൽ ഇരുവരും ഒന്നിച്ച് എത്തിയ കോമഡി ചിത്രങ്ങൾ മുൻപന്തിയിൽ തന്നെ കാണാൻ കഴിയും.