എൽഡിഎഫ് നേതാക്കന്മാരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്
1 min read

എൽഡിഎഫ് നേതാക്കന്മാരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സാമൂഹ്യപരമായ കർശനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനസർക്കാർ സ്വീകരിച്ചുവരുന്നത്. എന്നാൽ തുടർച്ചയായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചകളാണ് വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം നിരവധി എംഎൽഎമാർ ഇതിനോടകം വലിയ രീതിയിൽ പ്രോട്ടോകോൾ ലംഘനം നടത്തിയെന്നുള്ള ആരോപണങ്ങൾ അതിശക്തമായി ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇപ്പോഴിതാ വീണ്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത വലിയ വീഴ്ചകൾ സംഭവിച്ചിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം കുറിച്ച എൽഡിഎഫ് മുന്നണി യോഗത്തിൽ പാർട്ടി നേതാക്കൾ ഒരുമിച്ചുകൂടി വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേക്ക് മുറിഞ്ഞിരുന്നു. ഈ ചിത്രം സംസ്ഥാന സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് വലിയ തോതിലുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവരുന്നത്. മുഖ്യമന്ത്രി അടക്കമുള്ള വലിയ നേതാക്കന്മാരുടെ സാമൂഹിക അകലം പാലിക്കാതെയും കൂട്ടം കൂടിയുമുള്ള ഈ കേക്ക് മുറി വലിയ വിവാദത്തിലേക്ക് ആണ് ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ബിജെപി അനുഭാവിയും ആയ ശ്രീജിത്ത് പണിക്കർ ഇപ്പോഴിതാ ഈ വിഷയത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രിയടക്കം ഏവരും ഒത്തുകൂടി കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് അതിനോടൊപ്പം ‘സാമൂഹിക അകലം പാലിച്ച് കരുതലോടെ ഇനിയും മുന്നോട്ട് ‘ എന്ന കുറിപ്പും ചേർത്തുകൊണ്ടാണ് ശ്രീജിത്ത് പണിക്കർ തന്റെ പരിഹാസം രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പലയിടത്തും ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപെടുത്തുകയും എന്നാൽ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി ആളുകളെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നും അറിയിച്ചിട്ടുള്ളതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയായിട്ടുണ്ട്. വലിയ വിമർശനങ്ങൾക്ക് നേരിടുന്നുണ്ടെങ്കിലും തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നു കാഴ്ചയാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

Leave a Reply