
‘ജയിംസ് & സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി പവര്‍ഹൗസ് പ്രകടനം’ ; നന്‍പകല്‍ നേരത്തെക്കുറിച്ച് ശ്രീധര്‍ പിള്ള
രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. നന്‍പകല്‍ നേരത്തെ മയക്കം കണ്ടു. ലിജോയുടെ ഏറ്റവും മികച്ച സിനിമ ഇതാണെന്ന് തോന്നി. തിരക്കഥാകൃത്ത് ഹരീഷിനെയും മയക്കത്തിന്റെ നായകന്‍ മമ്മൂട്ടിയെയും പ്രത്യേകം അഭിനന്ദിക്കാതെ വയ്യ!- സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ചിത്രം കണ്ടതിന് ശേഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെയായിരുന്നു.
ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയും ചിത്രത്തെക്കുറിച്ച് റിവ്യൂ പങ്കുവെച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയും അവതരണവും വളരെ ഇഷ്ട്ടപ്പെട്ടു. ജയിംസ് & സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി പവര്‍ഹൗസ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും നൊസ്റ്റാള്‍ജിക്കായ ബിജിഎം എന്നിവയെല്ലാം എടുത്ത് പറയേണ്ടവയാണ്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ലിജോയുടെ ബെസ്റ്റ് വര്‍ക്ക്, മമ്മൂട്ടിയുടെ ടോപ് 15 ല്‍ വെക്കാവുന്ന പെര്‍ഫോമന്‍സ്, എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടം ആവും രീതിയിലാണ് പടം. എന്ത് കൊണ്ടും ഈ വര്‍ഷം മെഗാ ഇയര്‍ ഫോര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നെല്ലാമാണ് ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകര്‍ പ്രതികരിച്ചത്.
ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറിന്റേതാണ് ഛായാഗ്രഹണം. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
View this post on Instagram
2021ല്‍ വര്‍ഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കത്തി’ന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍.