ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കില്ല എന്ന് മുഖ്യമന്ത്രി; കയ്യടിച്ച് തെന്നിന്ത്യൻ താരങ്ങൾ
കോവിഡ് വ്യാപനം അതിരൂക്ഷം ആയതിനാൽ സംസ്ഥാനത്ത് സർക്കാർ മെയ് എട്ടു മുതൽ 16 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയിരിക്കുകയാണ് പിണറായി സർക്കാർ. ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനാണ് ഇക്കുറിയും സർക്കാർ മുൻതൂക്കം കൊടുത്തിരിക്കുന്നത്. ജനക്ഷേമം ലക്ഷ്യം വെച്ചുകൊണ്ട് സർക്കാർ ആരംഭിച്ചിരിക്കുന്ന ഭക്ഷ്യ വിതരണ പദ്ധതിയെക്കുറിച്ച് പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചിരുന്നു. “ഒരാളുപോലും ലോക്ക് ഡൗൺ സമയത്ത് വിശന്ന് വിലയില്ല.അടുത്ത ആഴ്ച മുതൽ എല്ലാ കുടുംബങ്ങൾക്കും അതിഥി തൊഴിലാളികൾക്കും സൗജന്യ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യും. പീപ്പിൾസ് റസ്റ്റോറന്റകളിൽ നിന്നും കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ആവശ്യമുള്ളവർക്ക് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭക്ഷണം എത്തിക്കും.” പിണറായി വിജയന്റെ ഈ പ്രഖ്യാപനത്തെ ഏറ്റെടുത്തുകൊണ്ട് സൗത്ത് ഇന്ത്യൻ താരങ്ങളായ നടൻ പ്രകാശ് രാജും സിദ്ധാർഥും രംഗത്തുവരികയും ചെയ്തു.ഒരുപാട് പേർക്ക് മുഖ്യമന്ത്രിയുടെ ഈ പ്രവർത്തനം പ്രചോദനമാകും എന്നാണ് പ്രകാശ് രാജ് അഭിപ്രായപ്പെട്ടത്.
സൗത്ത് ഇന്ത്യൻ താരം സിദ്ധാർഥ് രംഗത്ത് വരികയും ചെയ്തു. മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ച പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് നടൻ സിദ്ധാർഥ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ലോക് ഡൗൺ ആയതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത നിരവധി സാധാരണക്കാരായ ജനങ്ങൾക്ക്കഴിഞ്ഞ തവണത്തെ പോലെ മുഖ്യമന്ത്രിയുടെ ഭക്ഷ്യ വിതരണ പദ്ധതിവളരെ ഉപകാരപ്പെടും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. സർക്കാരിന് കേരളത്തിനകത്തും പുറത്തും ഇതിനോടകംവലിയ പിന്തുണയും ലഭിക്കുന്നുണ്ട്.