സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ഷാഹി കബീറിൻ്റെ പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ ഫസ്റ്റ്ലുക്ക് പുറത്ത്.
1 min read

സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ഷാഹി കബീറിൻ്റെ പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ ഫസ്റ്റ്ലുക്ക് പുറത്ത്.

സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി നായാട്ടിനു ശേഷം ഷാഹി കബീറും ആദ്യമായി സംവിധാന രംഗത്തേക്ക് എത്തുന്നതും, കപ്പേളക്ക് ശേഷം വിഷ്ണു വേണു നിർമാണ രംഗത്തേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇല വീഴാ പൂഞ്ചിറ. മലയാളത്തിൽ ആദ്യമായി ഡോൾബി വിഷൻ 4k എച്ച് ഡി ആറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സൗബിൻ ഷാഹിറിന് പുറമേ ജൂഡ് ആൻറണി ജോസഫ്, സുധി കോപ്പ എന്നിവരടങ്ങിയ മലയാളത്തിലെ മികച്ച താരനിര തന്നെ സിനിമയിലുണ്ട്. മികച്ച പ്രേക്ഷക പ്രശംസകൾ നേടിയ ചിത്രമായിരുന്നു കപ്പേള. സംവിധാനരംഗത്തേക്ക് ആദ്യമായി അരങ്ങേറുന്ന പ്രമുഖ തിരക്കഥാകൃത്ത് ഷാഹിയുടെ ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

 

 

 

 

മൂവായിരത്തിലധികം അടി സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര മേഖലയായ ഒറ്റപ്പെട്ട പ്രദേശമാണ് ഇലവീഴാപൂഞ്ചിറ. കാഴ്ചകൾക്ക് മാത്രമല്ല ശബ്ദത്തിനും പ്രാധാന്യം നൽകുന്ന ചിത്രം പുറത്തിറങ്ങിയാൽ മലയാളത്തിൽ ആദ്യമായി ഡോൾബി വിഷൻ 4k എച്ച് ഡി ആറിൽ ഇറങ്ങുന്ന സിനിമയായിരിക്കും ഇലവീഴാപൂഞ്ചിറ. ദേശീയ അന്തർദേശീയ തലത്തിലും ജനപ്രീതിയും ഏറെ പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു നായാട്ടും ജോസഫും. ഇരു ചിത്രങ്ങളും മികച്ച രീതിയിൽ ഒരുക്കിയ താരത്തിൻറെ ഈ ചിത്രവും അതേ രീതിയിൽ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിരവധി കാലം പോലീസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച ആളാണ് ഷാഹി കബീർ. പോലീസ് കഥകൾ കൊണ്ട് ചിത്രങ്ങളൊരുക്കി ഈ വർഷത്തെ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ ഷാഹിർ ഈ സിനിമയും വ്യത്യസ്തമായ പോലീസ് സ്റ്റോറിയിലൂടെയാണ് കൊണ്ടുവരുന്നത്.

മനീഷ മാധവനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. കിരൺ ദാസ് ചിത്രസംയോജനം ഒരുക്കുമ്പോൾ സംഗീതം അനിൽ ജോൺസൺ, രചന നിധീഷ് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാജി മാറാട് നിധീഷ് എന്നിവരാണ്. ഡി/ഐ കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈനർ/ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ/ബിനു മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ/അഗസ്റ്റിൻ മസ്കരനസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്/റിയാസ് പട്ടാമ്പി. പി ആർ ഒ/മഞ്ജു ഗോപിനാഥ്, മേക്കപ്പ്/ റോണക്സ് സേവിയർ, മാർക്കറ്റിംഗ്/ഹെയിൽസ്, കോസ്റ്റ്യൂം ഡിസൈൻ/സമീറ സനീഷ്, സ്റ്റുഡിയോ/ആഫ്റ്റ്റർ സ്റ്റുഡിയോസ്, സൗണ്ട് മിക്സിങ്/പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ/അജയൻ അടാട്ട്, സിങ്ക് സൗണ്ട്/പി സാനു, സ്റ്റിൽസ്/നിഷാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ/യെല്ലോ ടൂത്ത്.