‘ദൈവം കൊടുത്താല്‍ പോലും എത്ര സ്വാദുള്ള ഭക്ഷണമായാലും ഒരു അളവു കഴിഞ്ഞാല്‍ മമ്മൂട്ടി കഴിക്കില്ല’ എന്ന് ഷെഫ് പിള്ള പറയുന്നു
1 min read

‘ദൈവം കൊടുത്താല്‍ പോലും എത്ര സ്വാദുള്ള ഭക്ഷണമായാലും ഒരു അളവു കഴിഞ്ഞാല്‍ മമ്മൂട്ടി കഴിക്കില്ല’ എന്ന് ഷെഫ് പിള്ള പറയുന്നു

കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഷെഫാണ് സുരേഷ് പിള്ള. സോഷ്യല്‍ മീഡിയില്‍ സജീവമായിരുന്ന പിള്ള നിരവധി പാചക വീഡിയോകള്‍ ആണ് പ്രേക്ഷകര്‍ക്ക് വേണ്ടി ഇടാറുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭക്ഷണപ്രേമികള്‍. വ്യത്യസ്തമായ രുചിയൂറും വിഭവങ്ങളാണ് സുരേഷ് പിള്ള അതിഥികള്‍ക്കായി ഉണ്ടാക്കി കൊടുക്കാറുള്ളത്. ചെയ്യുന്ന ജോലിയിലെ പാഷന്‍ തന്നെയാണ് അദ്ദേഹം വച്ച് ഉണ്ടാക്കി കൊടുക്കുന്ന ആഹാരം ഒരാളെ തൃപ്തമാക്കുന്നത്. അദ്ദേഹത്തിന്റെ പ്രധാന വിഭവമാണ് ഫിഷ് നിര്‍വാണ. മോഹന്‍ലാല്‍, മമ്മൂട്ടി, വിരാട്ട് കോഹ്ലി, കമല്‍ഹാസന്‍, സഞ്ജു സാംസണ്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി നിരവധി താരങ്ങളാണ് സുരേഷ് പിള്ളയുടെ ഭക്ഷണം കഴിച്ചത്.

ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയുടെ ഭക്ഷണ രീതിയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് പിള്ള. അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ എല്ലാവരും പറയും മമ്മൂക്ക ഭക്ഷണം ഒന്നും കഴിക്കാറില്ല, അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന്. പക്ഷെ അദ്ദേഹം രുചിയുള്ള ആഹാരം ഒക്കെ കഴിക്കാറുണ്ട്. എന്നാല്‍ അതിനൊരു ലിമിറ്റുണ്ട്, എല്ലാം ഒരു അളവില്‍ മാത്രമേ മമ്മൂക്ക കഴിക്കു എന്നു മാത്രം സുരേഷ് പിള്ള പറഞ്ഞു. ചെമ്മീനും, ഞെണ്ടുമൊക്കെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്, പക്ഷെ എത്ര ടേസ്റ്റ് ഉള്ള ഭക്ഷണം ആണെങ്കിലും അദ്ദേഹത്തിന് ഒരു അളവുണ്ട്, അതിനപ്പുറം ഇനി ദൈവം കൊണ്ട് കൊടുത്താലും കഴിക്കില്ല അതൊരു പോളിസിയാണെന്ന് ഷെഫ് പിള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊച്ചി ലെ മെറഡിയന്‍ ഹോട്ടലില്‍ കേരളത്തിലെ ആദ്യത്തെ റസ്റ്ററന്റ് സുരേഷ് പിള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സ്വന്തമായി ഹോട്ടല്‍ തുടങ്ങുക എന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണ് അതിലൂടെ സാധ്യമായത്. മാറിയറ്റ് ഗ്രൂപ്പ് നടത്തുന്ന കൊച്ചിയിലെ ഹോട്ടലാണ് ലെ മെറഡിയന്‍. ലോകത്ത് എല്ലായിടത്തും സജീവ സാന്നിധ്യമായ എണ്ണായിരത്തോളം ആഡംബര ഹോട്ടലുകള്‍ നടത്തുന്ന വലിയ സംരംഭകരാണ് യുഎസ് ആസ്ഥാനമായ മാറിയറ്റ് ഗ്രൂപ്പ്. ആദ്യമായാണ് അവരുടെ ഹോട്ടലിനകത്ത് അതിഥികള്‍ക്ക് ഭക്ഷണം വിളമ്പാന്‍ പുറത്തു നിന്നൊരു റസ്റ്ററന്റിനെ ക്ഷണിച്ചു കൊണ്ടുവരുന്നത്. അതും ഷെഫ് സുരേഷ് പിള്ളയുടെ റസ്റ്ററന്‍് എന്നതും മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്.