“നാലുതവണ മല കയറിയ ഓർമ്മകൾ തിരിച്ചു നൽകിയതിന് നന്ദി” : മാളികപ്പുറം സിനിമ കണ്ട സ്വാസിക
തിയേറ്ററിൽ നിറഞ്ഞ സദസ്സുകളിൽ മുന്നേറി കൊണ്ടിരിക്കുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തു വരുന്നത്. സിനിമ കണ്ട അനുഭവം പങ്കു വെച്ചു കൊണ്ട് നിരവധി താരങ്ങളും രംഗത്തെത്തുന്നുണ്ട്. സിനിമയെക്കുറിച്ച് ഇപ്പോൾ മികച്ച അഭിപ്രായം തന്നെ രേഖപ്പെടുത്തുകയാണ് നടി സ്വാസിക. നാലു തവണ മലകയറിയ തനിക്ക് പഴയ ഓർമ്മയിലേക്കുള്ള തിരിച്ചു പോക്ക് സമ്മാനിച്ച ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി അറിയിക്കുകയാണ് താരം.
നാലു തവണ മാളികപ്പുറമായ തനിക്ക് 50 വയസ്സുവരെ മലകയറാൻ കാത്തിരിക്കാനുള്ള ഭക്തി സമ്മാനിച്ചതിനാണ് താരം നന്ദി അറിയിച്ചത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം ഈ കാര്യങ്ങൾ അറിയിച്ചത്. ‘പ്രിയപ്പെട്ട ഉണ്ണി ‘ എന്ന് തുടങ്ങിയ കുറിപ്പിൽ ഉണ്ണി മുകുന്ദനെ പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയിൽ സംശയമൊന്നുമില്ല എന്നും, ഉണ്ണി മുകുന്ദന്റെ സിനിമയോടുള്ള പാഷനും ഡെഡിക്കേഷനും തനിക്ക് അറിയാം എന്നും താരം കുറിച്ചു. മലയാളി പ്രേക്ഷകർ ഉണ്ണി മുകുന്ദൻ തന്നെ ഇതു പോലെ ഏറ്റെടുക്കും എന്ന് തനിക്ക് പണ്ടേ ഉറപ്പായിരുന്നു എന്നും. നാലു വർഷം മല ചവിട്ടിയ തനിക്ക് തന്റെ പഴയ ഓർമ്മകളിലേക്കുള്ള തിരിച്ചു പോക്ക് സമ്മാനിച്ചതിനുമാണ് താരം നന്ദി അറിയിച്ചത്.
മാളികപ്പുറം സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ അയ്യപ്പന്റെ രൂപത്തിലേക്ക് ഉണ്ണി മുകുന്ദൻ മാറിയെന്നും, ചിത്രത്തിലെ ബാലതാരങ്ങളെ അവതരിപ്പിച്ച കുട്ടി താരങ്ങൾക്ക് ഈത്തവണത്തെ കേരള സ്റ്റേറ്റ് അവാർഡ് നാഷണൽ പുരസ്കാരമോ ലഭിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ എന്നും സ്വാസിക കൂട്ടിച്ചേർത്തു. കൂടാതെ ഉണ്ണി മുകുന്ദന്റെ വളർച്ചയിൽ കൂടെ നിന്ന ആൾ എന്ന നിലയിൽ താൻ ഇപ്പോൾ അഭിമാനിക്കുന്നുണ്ട് എന്നും സ്വാസിക പറഞ്ഞു. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സിനിമയെ കുറിച്ചുള്ള മികച്ച അഭിപ്രായം രേഖപ്പെടുത്തി മുന്നോട്ട് വന്നത്.
ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഏവരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത് എന്നാണ് സിനിമ കണ്ട ഓരോ ആരാധകനും കുറിക്കുന്നത്.