‘ജെയിംസ് ബോണ്ട് സീരീസ് പോലെ, നായകന്മാര്‍ മാറണം’, കെജിഎഫ് അഞ്ചാം ഭാഗം വരുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായിയെന്ന് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
1 min read

‘ജെയിംസ് ബോണ്ട് സീരീസ് പോലെ, നായകന്മാര്‍ മാറണം’, കെജിഎഫ് അഞ്ചാം ഭാഗം വരുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായിയെന്ന് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

കന്നഡ സിനിമാ വ്യവസായത്തിന്റെ തലവര മാറ്റി എഴുതപ്പെട്ട സിനിമയാണ് കെജിഎഫ്. കെജിഎഫ് എത്തിയതോടെയാണ് ഇന്ത്യന്‍ സിനിമയുടെ മുന്‍ നിരയിലേക്ക് കന്നഡ സിനിമാലോകം എത്തിയത്. 2022 ഏപ്രില്‍ 14ന് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സിനിമാ പ്രേമികളാകട്ടെ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ കെജിഎഫ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം നേടിയത് ഒട്ടവധി ബോക്‌സ് ഓഫീസ് റെക്കോഡുകളാണ്.

Yash aka KGF's Rocky Bhai Might Get Replaced At Some Point In The Franchise, Producer Shares Shocking Possibility: "...Heroes Keep Changing"

ഇപ്പോള്‍ കെജിഎഫ് ചിത്രങ്ങളുടെ ഭാവി എന്താണ് എന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. കെജിഎഫ് 3 അടുത്തെങ്ങും ഉണ്ടാകില്ലെന്നാണ് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിര്‍ഗന്ദൂര്‍. ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ വളരെ തിരക്കിലായതിനാല്‍ കെജിഎഫ് 3യുടെ എന്തെങ്കിവും അപ്‌ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രീ പ്രൊഡക്ഷന്‍ ജോലികളും കെജിഎഫ് 3ക്ക് വേണ്ടി ആരംഭിച്ചില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

Producer Vijay Kiragandur interview - The South First

മാത്രമല്ല, മറ്റൊരു കാര്യം കൂടി അദ്ദേഹം തുറന്നു പറയുകയുണ്ടായി. കെജിഎഫിന്റെ അഞ്ചാം ഭാഗത്ത് എത്തുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായി വേഷം ചെയ്യുകയെന്നും വിജയ് കിര്‍ഗന്ദൂര്‍ വെളിപ്പെടുത്തി. ‘കെജിഎഫ് ഫ്രാഞ്ചൈസിയില്‍ അഞ്ചാം ഭാഗത്തിന് ശേഷം മറ്റൊരു നായകന്‍ റോക്കി ഭായിയുടെ വേഷം ചെയ്യാന്‍ സാധ്യതയുണ്ട്, ജെയിംസ് ബോണ്ട് സീരീസ് പോലെ, നായകന്മാര്‍ മാറണം എന്നാണ് ആഗ്രഹിക്കുന്നത്’ അദ്ദേഹം പറഞ്ഞു. അതേസമയം, കെജിഎഫ് 3 2026 ല്‍ പുറത്തിറങ്ങിയേക്കാമെന്നാണ് ഇദ്ദേഹം സൂചിപ്പിക്കുന്നത്.

KGF: Chapter 3 to begin production this year, producer confirms creating 'Marvel kind of universe'- Cinema express

അതേ സമയം റോക്കി ഭായ് എന്ന് ആരാധകര്‍ വിളിക്കുന്ന യാഷിന്റെ പിറന്നാളാണ് കഴിഞ്ഞ ദിവസം. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രം?ഗത്തെത്തുന്നത്. ഈ അവസരത്തില്‍ ടീം കെജിഎഫ് ആശംസ അറിയിച്ചു കൊണ്ട് കുറിച്ച വാക്കുകള്‍ ശ്രദ്ധനേടിയിരുന്നു. ‘ഒരു ഗംഭീരമായ സിനിമ ആയിരുന്നു കെജിഎഫ് ചാപ്റ്റര്‍ 2, ഉടന്‍ തന്നെ മറ്റൊരു മോണ്‍സ്റ്ററിനായി കാത്തിരിക്കുന്നു. സ്വപ്നത്തെ രൂപപ്പെടുത്തി അതിനപ്പുറത്തേക്ക് കൈപിടിച്ചുയര്‍ത്തിയ മനുഷ്യനോട്. ഞങ്ങളുടെ റോക്കി ഭായ്, യാഷിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. അതിശയകരമായ ഒരു വര്‍ഷവും ഉണ്ടാകട്ടെ!’, എന്നാണ് കെജിഎഫ് ടിം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചത്.

KGF Chapter 2: 736% Returns Is What This Yash Starrer Has Made After Recovering Its Century Budget!