പുതിയ പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ ഫുട്ബോൾ കോച്ചോ..??  ബോക്സറോ..?? പുതിയ സൂചനകൾ എന്തെല്ലാം
1 min read

പുതിയ പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ ഫുട്ബോൾ കോച്ചോ..?? ബോക്സറോ..?? പുതിയ സൂചനകൾ എന്തെല്ലാം

‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന അടുത്ത പുതിയ ചിത്രത്തിലും മോഹൻലാൽ തന്നെയാണ് നായകൻ എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ആ ചിത്രം ഏത് ഗണത്തിൽ പെടുന്നതായിരിക്കുമെന്ന് പ്രിയദർശൻ തുറന്നു പറഞ്ഞതോടെ സമൂഹമാധ്യമങ്ങളും ഫാൻസ് വേദികളിലും മറ്റുമായി വലിയ ചർച്ചകളാണ് നടന്നു വരുന്നത്. ‘ദി ക്യൂ’ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പ്രിയദർശൻ വെളിപ്പെടുത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട്. ഇരുവരുടേയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റുകളായി മാറിയിട്ടുണ്ട്. മോഹൻലാലിന്റെ കരിയറിലെ തന്നെയും മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും ഏറ്റവും വലിയ ബഡ്ജറ്റ് മടക്കി ഒരുക്കിയിരിക്കുന്ന മരയ്ക്കാർ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ മരയ്ക്കാരിന്റെ വരവിനായി കാത്തിരിക്കുമ്പോളാണ്. തന്റെ പുതിയ ചിത്രം മോഹൻലാലിനെ നായകനാക്കി കൊണ്ട് തന്നെയാണെന്ന് പ്രിയദർശൻ തുറന്നുപറയുന്നത്. അത് പൂർണമായും ഒരു സ്പോർട്സ് ഡ്രാമ ഗണത്തിൽപ്പെടുന്ന സിനിമയായിരിക്കുമെന്നും പ്രിയദർശൻ തുറന്നു പറയുകയുണ്ടായി.

പ്രിയദർശന്റെ ഈ തുറന്നുപറച്ചിൽ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. ബോക്സിങ് ഗ്ലൗസ് അണിഞ്ഞ മോഹൻലാൽ ചിത്രം ഉപയോഗിച്ചുകൊണ്ട് നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മോഹൻലാൽ ഫുട്ബോൾ കളിക്കാരന്റെ പശ്ചാത്തലത്തിലുള്ള ‘ആക്ഷൻ ചിത്രം’ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ ചിത്രം വൈറലായതോടെ മോഹൻലാൽ പുതിയ പ്രിയദർശൻ ചിത്രത്തിൽ ഫുട്ബോൾ പ്ലെയർ ആയി എത്തുന്നുവെന്ന് നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയുണ്ടായി. എന്നാൽ നിലവിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എല്ലാ വാർത്തകളും ഊഹാപോഹം എന്ന നിലയിൽ മാത്രമേ എടുക്കാൻ കഴിയുകയുള്ളൂ.

സ്പോർട്സ് ഡ്രാമ ആയി ഒരുങ്ങുന്ന പുതിയ ചിത്രത്തിനെക്കുറിച്ചുള്ള കൂടുതലായുള്ള ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ മോഹൻലാൽ ചിത്രത്തിൽ ഒരു ഫുട്ബോൾ കോച്ച് ആയി വരാൻ സാധ്യതയുണ്ട് എന്ന നിരീക്ഷണവും തള്ളിക്കളയാനും കഴിയുന്നതല്ല. ഒരു കായിക മത്സരാർത്ഥി ആയി ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. വളരെ പ്രശസ്തമായ ഏതെങ്കിലും കായിക ഇനത്തിന്റെ കോച്ച് ആയി എത്താനാണ് സാധ്യത. എന്തൊക്കെയായാലും ഔദ്യോഗികമായ പ്രഖ്യാപനം എത്തുന്നത് വരെ കാത്തിരിക്കുക തന്നെയാണ് വേണ്ടത്.

Leave a Reply