“മോഹൻലാൽ നായകനായ ആ പരാജയ ചിത്രം ഇനിയും ചെയ്യാന്‍ താല്പര്യമുണ്ട്” ; നിര്‍മ്മാതാവ് സിയാദ് കോക്കര്‍
ചലച്ചിത്ര രംഗത്തെ പ്രശസ്ത നിര്‍മ്മാതാവാണ് സിയാദ് കോക്കര്‍. രേവതിക്കൊരു, പാവക്കുട്ടി, സന്മനസ്സുള്ളവര്ക്ക് സമാധാനം, സമ്മര്‍ ഇന്‍ ബത്ലേഹം, ദേവദൂതന്, കളിയൂഞ്ഞാല്, മഴവില്‍ക്കാവടി, പട്ടണപ്രവേശം, അദ്ധേഹം എന്ന ഇദ്ധേഹം തുടങ്ങി മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന് എന്ന ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് ആ ചിത്രത്തിന്റെ നിര്‍മ്മാതാവായ സിയാദ് കോക്കര്‍. 2000ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദേവദൂതന്. മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായിരുന്നു അത്. എന്നാല്‍ ചിത്രം റിലീസ് ചെയ്ത സമയത്ത് അത്ര തന്നെ വിജയിച്ചിരുന്നില്ല. എങ്കിലും പിന്നീട് എല്ലാവരും വാഴ്ത്തപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു അത്. സിബി മലയിലിന്റെ സംവിധാനത്തിലൊരുങ്ങിയ സിനിമയില്‍ മോഹന്‍ലാലിന് പുറമെ മുരളി, ജനാര്ദ്ദനന്, ജയപ്രദ, ജഗദീഷ്, ജഗതി, വിനീത് കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് മറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ, ദേവദൂതന് തിയേറ്ററില്‍ പരാജയപ്പെട്ടതില്‍ സങ്കടമില്ലെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. എല്ലാവരും വളരെ ആത്മാര്‍ത്ഥതയോടെയാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേവദൂതന് എന്ന ചിത്രത്തെ പറ്റി സംസാരിക്കുകയാണെങ്കില്‍ മണിക്കൂറുകളോളം വേണ്ടിവരുമെന്നും, വലിയ ആഗ്രഹത്തോടെ ഷൂട്ട് ചെയ്ത സിനിമയായിരുന്നു അതെന്നും എന്നാല്‍ സിനിമയുടെ പരാജയത്തില്‍ സങ്കടമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനും കാരണം എല്ലാവരും വളരെ ആത്മാര്‍ത്ഥതയോടെ ചെയ്ത സിനിമയാണത്. ഈ സിനിമ ടി.വിയില്‍ ഓരോ പ്രാവിശ്യം വരുമ്പോഴും എനിക്ക് നല്ല കമന്റ്സ് ലഭിക്കാറുണ്ട്. അത് വലിയ സന്തോഷമാണെന്ന് സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ഷൂട്ടിനായി സെറ്റ് ചെയ്ത് വെച്ചത് ആലുവയിലെ ഒരു സെമിനാരിയായിരുന്നു. അത് ഞങ്ങളുടെ കയ്യില്‍ ഒതുങ്ങുന്ന ഏരിയ ആയിരുന്നെന്നും, അവിടെ ഷൂട്ട് ചെയ്തിരുന്നേല്‍ ഇത്രയും നഷ്ടം വരില്ലായിരുന്നെന്നും, എന്നാല്‍ ഫൈനല്‍ സ്റ്റേജിലെത്തിയപ്പോള്‍ അവിടുത്തെ റക്ടര്‍ അച്ചന് പറഞ്ഞു, സിനിമാക്കാര്‍ക്കാണെങ്കില്‍ ഷൂട്ടിന് തരില്ലെന്ന്. അങ്ങനെയാണ് ഊട്ടിയില്‍ പോയി സെറ്റിടേണ്ടി വന്നത്. അവിടെയാണെങ്കില്‍ മഴ പെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാവും. സെറ്റ് പൊളിഞ്ഞുപോവുന്ന സിറ്റുവേഷനില്‍ ഡബിളായി ഇന്‍വെസ്റ്റ് ചെയ്യേണ്ടി വന്നു. ഇന്‍വെസ്റ്റ് കൂടിയതുകൊണ്ടാണ് ആ ചിത്രം നഷ്ടമെന്ന് പറയുന്നതെന്ന് സിയാദ് കോക്കര്‍ വ്യക്തമാക്കി.