മമ്മൂട്ടിയുടെ കൾട്ട് ക്ലാസിക്ക് ‘ജോണിവാക്കര്‍’ വീണ്ടും വരുന്നു! ആവേശത്തോടെ ആരാധകർ
1 min read

മമ്മൂട്ടിയുടെ കൾട്ട് ക്ലാസിക്ക് ‘ജോണിവാക്കര്‍’ വീണ്ടും വരുന്നു! ആവേശത്തോടെ ആരാധകർ

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ജോണിവാക്കര്‍. 1992 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്താണ്. രഞ്ജിത്തിന്റെയും ജയരാജിന്റെയും വ്യത്യസ്ത മേക്കിങ് രീതി കൊണ്ട് ഈ ചിത്രം തൊണ്ണൂറുകളുടെ ട്രെന്‍ഡ് സെറ്റെര്‍ ആയി മാറിയിരുന്നു. ചിത്രത്തില്‍ ജോണി വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ജോണി എന്ന കഥാപാത്രത്തിന്റെ തമാശകളും ആക്ഷനും എല്ലാം നിറഞ്ഞ ഫുള്‍ പാക്കേഡ് സിനിമയിരുന്നു ജോണി വാക്കര്‍.

അതുപോലെ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നിന്ന മറ്റൊരു കഥാപാത്രം ആയിരുന്നു സ്വാമി. മുടി നീട്ടി വളര്‍ത്തിയ കീറിയ ജീന്‍സും ധരിച്ചു ടഫ് ലുക്കില്‍ വരുന്ന ഡ്രഗ് ഡീലര്‍ സ്വാമി അന്നത്തെ കാലത്ത് യുവാക്കളുടെ ഇടയില്‍ ട്രെന്‍ഡ് ആയി മാറി. ചിത്രത്തില്‍ കമാല്‍ ഗൗര്‍ ആണ് സ്വാമിയായി വേഷമിട്ടത്. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ, രഞ്ജിത, ജഗതി, എംജി സോമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തില്‍ മമ്മൂട്ടി അടിപൊളി പെര്‍ഫോമന്‍സ് ആണ് കാണാന്‍ സാധിക്കുക. ഏത് കാലഘട്ടത്തിലും അനുയോജ്യമാകും വിധമാണ് സംവിധായകന്‍ ജോണി എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചത്. മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വര്‍ഗ്ഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം കോളേജില്‍ വീണ്ടും പഠിക്കാന്‍ വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഇപ്പോഴിതാ, ജോണി വാക്കര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ജയരാജ് തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പ്രേക്ഷകരുടെ വലിയ പിന്തുണ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ജോണി വാക്കര്‍, ഹൈവേ എന്നീ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ പ്രേക്ഷരും രണ്ടാം ഭാഗമുണ്ടോ എന്ന് അന്വേഷിച്ചതും അതില്‍ ഹൈവെ രണ്ടാം ഭാഗം ആദ്യം സംഭവിക്കുമെന്നും, അത് കഴിഞ്ഞ് ജോണി വാക്കര്‍ രണ്ടാം ഭാഗം വരുമെന്നും അതിനെ കുറിച്ച് ആലോചിച്ചെന്നും സംവിധായകന്‍ വ്യക്തമാക്കി. അതേസമയം, വാര്‍ത്ത പറത്തു വന്നതോടെ ജോണി വാക്കര്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി എത്തുമോ എന്ന ആശങ്കയുമുണ്ട് ആരാധകര്‍ക്ക്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ അവസാനം ജോണി മരിക്കുന്നതായാണ് കാണിക്കുന്നത്. രണ്ടാം ഭാഗത്തില്‍ അത് എങ്ങനെ വരുമെന്ന് അറിയില്ല. എന്തായാലും ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.