സങ്കടങ്ങൾക്ക് പകരമായി അദ്ദേഹം പറഞ്ഞത് പിരിയാം എന്നാണ് : ഒടുവിൽ ആ തീരുമാനം എടുത്തു – തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി
വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായിക ആദിമായി പാടിയ സിനിമ പിന്നണിഗാനം. ആദ്യഗാനത്തിലൂടെ തന്നെ അവർ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തിനൊപ്പം തന്നെ തമിഴിലും വിജയലക്ഷ്മി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇടയിൽ വിവാഹിതയായ അവർ അധികം വൈകാതെ തന്നെ വിവാഹ മോചനവും നേടി.ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ഒക്കെ തുറന്നു പറയുകയാണ് വിജയലക്ഷ്മി.
ഒരു അഭിമുഖ സംഭാഷണത്തിൽ വച്ച് അഭിനയത്രി ഗൗതമിയോട് ആണ് വിജയലക്ഷ്മി തന്റെ ജീവിതത്തെ കുറിച്ച് പങ്കുവച്ചത്. വിവാഹശേഷം കലാപരമായ കാര്യങ്ങളിൽ എല്ലാം അദ്ദേഹം തനിക്ക് നിയന്ത്രണം ഏർപ്പെടുത്തി, ശേഷം മാതാപിതാക്കളെ തന്നിൽ നിന്നും അകറ്റി. കാഴ്ച ഇല്ലാത്ത തന്നെ സംബന്ധിച്ച് മാതാപിതാക്കൾ ആയിരുന്നു തന്റെ അത് വരെയുള്ള ലോകം .അവരുമായി സംസാരിക്കാനോ , ബന്ധം സൂക്ഷിക്കാനോ കഴിയാതെ വന്നത് തന്നെ മാനസീകമായി തളർത്തി എന്നാണ് വിജയലക്ഷ്മി പറയുന്നത്.
താൻ എന്ത് ചെയ്താലും അതൊക്കെ നെഗറ്റീവായാണ് അദ്ദേഹം പറഞ്ഞിരുന്നത്. കൈകൊട്ടുന്നത്, പാട്ടിനൊപ്പം താളംപിടിക്കുന്നത് ഒന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അദ്ദേഹം നിശ്ചയിച്ച സമയം കഴിഞ്ഞാൽ ഞാൻ പാടാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന് ഒപ്പം ജീവിച്ചപ്പോൾ തനിക്ക് കരയാനേ നേരമുണ്ടായിരുന്നുള്ളൂ. ഒപ്പം തന്റെ അച്ഛനേയും അമ്മയേയും തന്നിൽ നിന്നു അകറ്റിയത് താങ്ങാൻ പറ്റിയിരുന്നില്ലെന്നും അവർ പറയുന്നു.എന്റെ സാഹചര്യവും അവസ്ഥയും അറിഞ്ഞല്ലേ വിവാഹം കഴിച്ചതെന്ന് ഞാൻ അദ്ദേഹത്തോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്.
പരിപാടികൾക്ക് അദ്ദേഹം കൂടെ വരുമ്പോൾ പലപ്പോഴും സംഘടകരുമായി വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെയാണ് ഒടുവിൽ വിവാഹ ബന്ധം പിരിയാമെന്ന് തീരുമാനിച്ചത്. എനിക്കെന്താണ് തോന്നുന്നത്, അതനുസരിച്ച് ചെയ്യാനാണ് അന്ന് അച്ഛനും അമ്മയും പറഞ്ഞത്. തന്നെ സംബന്ധിച്ച് സംഗീതവും അതിലൂടെ കിട്ടുന്ന സന്തോഷവുമായിരുന്നു ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ടത്. അത് നഷ്ടപ്പെടുത്തിയിട്ട് , എല്ലാം സഹിച്ച് അവിടെ ജീവിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നിയതും ഇല്ല. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതേണ്ട കാര്യമുള്ളതായി തോന്നിയിട്ടില്ല ജീവിതം നമ്മുടേത് അല്ലേ എന്നും വിജയലക്ഷ്മി കൂട്ടിച്ചേർക്കുന്നു.
Summary: singer vaikom Vijayalekshmi telling about her divorce