‘ സിനിമ മേഖല സുരക്ഷിതം; അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ ആരും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല’ ; സ്വാസിക
1 min read

‘ സിനിമ മേഖല സുരക്ഷിതം; അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ ആരും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല’ ; സ്വാസിക

ടെലിവിഷന്‍ സീരിയലുകളിലൂടെ ജനമനസ് കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്കു സ്വാസിക കടന്നു വരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അതില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ബോള്‍ഡായി അവതരിപ്പിച്ച നടി സ്വാസികയുടെ അഭിനയത്തേയും ധൈര്യത്തേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.

ഇപ്പോഴിതാ, സ്വാസിക പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ മേഖലയാണ് സിനിമാ മേഖലയെന്നാണ് സ്വാസിക പറയുന്നത്. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ ആരും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമാണ് ഈ മേഖല. നോ പറയേണ്ടടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല”. സ്വാസിക പറയുന്നു.

നമ്മള്‍ സ്ത്രീകള്‍ അതാണ് ആദ്യം പഠിക്കേണ്ടത്. അതാണ് സ്ത്രീകള്‍ ആര്‍ജിക്കേണ്ടത്. നോ എന്ന് പറയേണ്ട സ്ഥലത്ത് നോ തന്നെ പറയണം. ഞാന്‍ ഈ സിനിമ ചെയ്താല്‍, ഇത്രയും വലിയ ഹീറോയ്ക്ക് ഒപ്പം അഭിനയിച്ചാല്‍ ഇത്രയും വലിയ തുക കിട്ടും എന്നൊക്കെ ആലോചിച്ച്, നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച് ആ സിനിമ ചെയ്യുക. അതിനു ശേഷം നാലു വര്‍ഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞു വരുന്നതില്‍ ലോജിക്ക് തോന്നുന്നില്ലെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

അതേസമയം, എനിക്കു നിങ്ങളുടെ സിനിമ വേണ്ട എന്നു പറഞ്ഞ് ഇറങ്ങിവരണം. വേറൊരു സ്ഥലത്ത് അവസരം വരും എന്ന കോണ്‍ഫിഡന്‍സോടെ അവിടെ നിന്നിറങ്ങിപ്പോരണം. അങ്ങനെ ഒരു സ്ത്രീക്ക് ജോലിസ്ഥലത്തു നിന്നിറങ്ങി വരാനും ജോലി വേണ്ടെന്നു വയ്ക്കാനും രണ്ടു വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുമുള്ള ധൈര്യം ഉണ്ടാവണം. ചിലര്‍ ആ സമയത്ത് പ്രതികരിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.