
“തിരക്കഥയും സിനിമയും മോശമാണെങ്കിലും മോഹൻലാൽ സിനിമകൾ വിജയമാകുന്നു “: ശാന്തിവിള ദിനേശ് തുറന്നുപറയുന്നു.

മോഹൻലാൽ എന്ന നടനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ആളുകൾ ആയിരിക്കും മലയാളത്തിലെ ഓരോ സിനിമാ സ്നേഹിയും പല ഫാൻസ് സൈറ്റുകൾ ഉണ്ടെങ്കിലും മോഹൻലാലിന്റെ അഭിനയമികവിനെ കുറിച്ച് ഒരു ആരാധകനും സംശയമില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റിൽ ഇടം നേടിയ മോഹൻലാൽ ഇതിനോടകം തന്നെ തന്റെ അഭിനയിച്ചത് കൊണ്ട് മലയാളക്കരയ്ക്ക് ലോകമെമ്പാടുമുള്ള സിനിമ സ്നേഹികളുടെയും ഹൃദയത്തിൽ ഇടം നേടി കഴിഞ്ഞു. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളെയും തന്റെ അഭിനയ ചാരുത കൊണ്ട് ഏറെ മുൻപന്തിയിലേക്ക് എത്തിക്കാൻ എപ്പോഴും ലാലേട്ടൻ എന്ന മാസ്മരിക പ്രകടനം ഉള്ള വ്യക്തിക്ക് സാധിക്കാറുണ്ട്. ഓരോ നോട്ടവും കൊണ്ട് മലയാളക്കരയെ ഇന്നും വിസ്മയിപ്പിക്കുകയാണ് ഈ കലാകാരൻ.

സിനിമാലോകത്തെ അണിയറപ്രവർത്തകർക്കും മോഹൻലാൽ എന്ന നടനെ കുറിച്ച് മറുത്തൊന്നും പറയാനില്ല ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് മലയാളത്തിലെ ഹിറ്റ് സിനിമകൾ സമ്മാനിച്ച ശാന്തിവിള ദിനേശ് എന്ന സംവിധായകന്റെ വാക്കുകളാണ്. മോഹൻലാലിന്റെ സിനിമകൾ എടുത്തു നോക്കിയാൽ അതിൽ പല സിനിമകളുടെയും തിരക്കഥകളും പാട്ടുകളും സീനുകളും എല്ലാം വളരെ മോശമായി കാണാൻ കഴിയും എന്നാൽ മോഹൻലാൽ എന്ന വ്യക്തി അഭിനയിച്ച ആ സിനിമ വിജയത്തിൽ എത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് അദ്ദേഹം പറയുകയാണ്. ഒരു വെളുത്ത കടലാസ്സിൽ ഇത്ര മാസം തനിക്ക് ഡേറ്റ് നൽകി എന്ന് മോഹൻലാൽ എഴുതി തന്നു കഴിഞ്ഞാൽ അത് വെച്ച് 14 കോടിയോളം രൂപ ലാഭമുണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.


അതുപോലെ തന്നെ മലയാളത്തിലെ യുവതാരങ്ങളോടൊപ്പം സിനിമകൾ ചെയ്തു വിജയത്തിൽ എത്തിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താൻ എന്നാൽ ഇവരൊക്കെ മത്സരിച്ച അഭിനയിക്കാൻ മോഹൻലാലിനൊപ്പം മറ്റൊരു നടൻ ഇല്ല എന്നും അദ്ദേഹം പറയുന്നു. പുതിയ തലമുറയിലെ നടന്മാരുടെ ജനപിന്തുണ മോഹൻലാലിനെ അപേക്ഷിച്ച് വളരെ താഴെയാണ് എന്നും അദ്ദേഹം ഒന്നിൽനിന്നും രണ്ടാംസ്ഥാനത്തേക്ക് ഒരിക്കലും പോകാത്ത വ്യക്തിയാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. മോഹൻലാലിന്റെ സിനിമയാണെങ്കിൽ അതൊന്നു കണ്ടേക്കാം എന്ന് പറയുന്ന മലയാളികളെയാണ് നാം ഇന്നും കാണുന്നത്.
