‘അങ്ങനെ ആണങ്കിലും അല്ലെങ്കിലും കറൻ്റ് ഞങ്ങൾ ശരിയാക്കിത്തരും പക്ഷേ,’ ഷെയിൻ നിഗത്തിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ
യുവനടൻ ഷെയിൻ നിഗം ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വലിയ ഭീഷണി ഉയർത്തിക്കൊണ്ട് ശക്തമായ മഴയാണ് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കറന്റു പോവുകയും വൈദ്യുതി പുനസ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാർ ആഘോരാത്രം ബുദ്ധിമുട്ടുകയും ചെയ്യുന്നത് ഏവരും നേരിൽ കാണുന്ന ഒരു സംഭവം തന്നെയാണ്. ഈ സാഹചര്യത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരും അവരുടെ സേവനത്തിനായി വിളിക്കുന്ന ജനങ്ങളും വളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും തയ്യാറെടുപ്പുകൾ കുറിച്ചുമാണ് ഷെയിൻ നിഗം പറയുന്നത്. വളരെ സാമൂഹിക ഉത്തരവാദിത്വവും ബോധവൽക്കരണവും ഷെയിൻ നിഗം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനോടകം വൈറലായി മാറിയ കുറുപ്പിനെ പൂർണരൂപം ഇങ്ങനെ:, “KSEB ജീവനക്കാരുടെ ഒരു പ്രത്യേക അപേക്ഷ…ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാർ വീട്ടിൽ പോലും പോകാതെ ജോലി ചെയ്യുന്നു.
നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കിൽ അവിടെ കറൻറ് പോയാൽ ശരിയാക്കുന്നതിന് ഓഫീസിൽ വിളിച്ചറിയിക്കുമ്പോൾ അക്കാര്യം കൂടി അറിയിക്കുക, ഓഫീസിൽ നിന്ന് പി.പി.ഇ കിറ്റും മറ്റു സംവീധാനങ്ങളുമായി വന്ന് കൃത്യമായി നിങ്ങളുടെ കറൻ്റ് ശരിയാക്കിത്തരും. ദുഃഖകരമായ ഒരു കാര്യം , ചില കോവിഡ് പോസിറ്റീവ് വീടുകളിൽ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാൽ ഓഫീസിൽ നിന്ന് ജീവനക്കാർ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി. ദയവായി ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഉണ്ടാവരുത് എന്നഭ്യർത്ഥിക്കുന്നു.”ഞങ്ങൾക്കും കുടുംബമുണ്ട് ” ഉറപ്പ് തരുന്നു കോവിഡ് പോസിറ്റീവ് ആണങ്കിലും അല്ലെങ്കിലും കറൻ്റ് ഞങ്ങൾ ശരിയാക്കിത്തരും. ALL KSEB എംപ്ലോയീസ്,”