‘സ്റ്റണ്ട് മാസ്റ്ററേ വിളിച്ചു, രോഷതോടെ സംസാരിച്ചു ഇവന്മാർ ഒന്നും ശ്രദ്ധിക്കില്ലാട്ടോ എന്ന് എന്നോട് പറഞ്ഞു’ അലൻസിയർ പറയുന്നു
1 min read

‘സ്റ്റണ്ട് മാസ്റ്ററേ വിളിച്ചു, രോഷതോടെ സംസാരിച്ചു ഇവന്മാർ ഒന്നും ശ്രദ്ധിക്കില്ലാട്ടോ എന്ന് എന്നോട് പറഞ്ഞു’ അലൻസിയർ പറയുന്നു

നിതിൻ രഞ്ജി പണിക്കറിന്റെ സംവിധാനത്തിൽ മമ്മുട്ടിയെ നായകനാക്കി പുറത്തിറക്കിയ ചിത്രമാണ് കസബ. മമ്മുട്ടിയെ വീണ്ടും ഒരു പോലീസ് വേഷത്തിൽ എത്തിച്ച ചിത്രം കൂടിയാണിത്. മമ്മുട്ടിയുടെ പോലീസ് വേഷങ്ങളെല്ലാം ആരാധകർക്ക് എന്നും ആവേശമുയർത്തുന്നതായിരുന്നു. കസബ എന്ന ചിത്രം പുറത്തിറങ്ങുന്നത് 2016-ൽ ആയിരുന്നു. ഷൂട്ടിംഗ് സമയത്തെ ആക്ഷൻ സിനീൽ സ്റ്റണ്ട് മാസ്റ്റർ കാണിച്ച അശ്രദ്ധ കാരണം മമ്മുക്ക അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. സിനിമാ രംഘങ്ങളെ കുറിച്ച് അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ് കസബയിൽ അഭിനയിച്ച അലൻസിയർ. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അലൻസിയർന്റെ അഭിനയം കണ്ടിട്ട് മമ്മൂട്ടിയാണ് കസബ സിനിമയിലേക്ക് തന്നെ കാസറ്റ് ചെയ്തിരിക്കുന്നത്. മമ്മൂക്കയെ കുറിച്ച് താൻ കണ്ടതോ കേട്ടതോ ആയ ഒരു മനുഷ്യനെ അല്ല ഞാൻ ആദ്യം കണ്ടത്. എന്നെ അദ്ദേഹം ആദ്യം കണ്ടപ്പോ അദ്ദേഹത്തിന്റെ പേര് പറഞ്ഞിട്ടാണ് പരിചയപ്പെടുത്തിയത് ‘എന്റെ പേര് മമ്മൂട്ടി ‘ അങ്ങനെ പറയണമെങ്കിൽ അദ്ദേഹം എത്ര ലളിതനാണ്.സരസനായി സ്വയം പരിജയപെടുത്തുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.നമുക്ക് സൂപ്പർ സ്റ്റാർ, മെഗാസ്റ്റാർ പദവിയിരിക്കുന്ന മമ്മുക്കയെ അല്ലെ അറിയൂകയൊള്ളു. എത്ര ലളിതമായിട്ടാണ് അദ്ദേഹത്തെ പരിചയപെടുത്തിയത്.പിന്നീട് ഞങ്ങൾ സെറ്റ് ആയി ഷുട്ടിങ് സമയത്ത് മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോഴ് എനിക്ക് ഒരിക്കലും ടെൻഷൻ ഫീൽ ചെയ്തിട്ടില്ല.ഞാൻ അത്രയും സുരക്ഷിതമാണെന്ന് തോന്നും, കസബ ഷൂട്ടിംഗ് സമയത്ത് വെടിവെപ്പ് ഉള്ള ഒരു രംഗമുണ്ട് ഫൈറ്റ് സീൻ ആണ്.

ആ സീൻ എടുത്തു കൊണ്ടിരിക്കുന്ന സമയത്ത് ഫുൾ ഇലക്ട്രിക് സാധനങ്ങൾ സെറ്റ് ചെയ്ത് വെച്ചിരികയാണ് ആ സമയത്ത് ഞാൻ കാതിൽ ഒന്നും വെച്ചിട്ടില്ല എനിക്കറിയില്ലായിരുന്നു ഞാൻ ആദ്യമായിട്ടാണ് അങ്ങനെ ഒരു സീനിൽ അഭിനയിക്കുന്നത്. ഇലക്ട്രിക്കൽ സ്പാർക് ഉണ്ടാകുമ്പോൾ ബാലൻസ് തെറ്റാൻ സാധ്യതയുണ്ട് അപ്പൊ പഞ്ഞി വെക്കാറുണ്ട് ചെവിയിൽ. എനിക്ക് അത് അറിയില്ലായിരുന്നു പക്ഷേ മമ്മുക്ക അതു ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. എന്നോട് ചോദിച്ചു എന്താ പഞ്ഞി വെക്കാത്തത്. ഞാൻ പറഞ്ഞു എനിക്ക് തന്നില്ല, എന്നോട് പറഞ്ഞില്ല,അദ്ദേഹം സ്റ്റണ്ട് മാസ്റ്ററേ വിളിച്ചു ചോദിച്ചു താനെന്താടോ അയാൾക്ക് പഞ്ഞി കൊടുക്കണ്ടേ, വളരെ രോഷതോടെയായിരുന്നു അതു പറഞ്ഞത്. കാത് അടിച്ചു പോയ അയാൾക്ക് അല്ലെ പോവൂ തനിക്കു പ്രശ്നമുണ്ടോ എന്നായിരുന്നു സ്റ്റണ്ട് മാസ്റ്ററോട് ചോദിച്ചത്.എന്നാൽ എന്നോട് നമുക്ക് പറഞ്ഞു. ഇവന്മാർ ഒന്നും ശ്രദ്ധിക്കില്ലാട്ടോ ഇതൊക്കെ നമ്മൾ വാങ്ങിച്ചു വെക്കണം. പോയാൽ നമുക്കെ പോവൂ എന്നോട് പറഞ്ഞു…അപ്പോഴാണ് ആ മനുഷ്യൻ കൂടെ നിൽക്കുന്ന ഒരാളെ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് എന്നത് മനസ്സിലാക്കാൻ സാധിച്ചത് അലൻസിയർ പറയുന്നു.

Leave a Reply