‘ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനെ മറന്ന് കഥാപാത്രത്തെ മാത്രമാണ് നമ്മള് കാണുന്നത്’; സെല്വരാഘവന്
പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍, പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനവിസ്മയമാണ് നടന് മോഹന്‍ലാല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമാറിയ നടന് മലയാളത്തിലും മറ്റ് ഭാഷയിലും ആരാധകര്‍ ഏറെയാണ്. മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരും അഭിനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ഈ അവസരത്തില്‍ സംവിധായകന് സെല്വരാഘവന് മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ നാച്ചുറല്‍ ആക്ടിങ്ങിനെ പറ്റിയും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദൃശ്യം സിനിമയില്‍ മോഹന്‍ലാലിനെ കാണാനാവില്ലെന്നും അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും സെല്വരാഘവന് തുറന്നു പറയുന്നു. മോഹന്‍ലാല്‍ എന്ന നടനെ കാണാന്‍ വേണ്ടി മാത്രം ദൃശ്യം എത്ര തവണ വേണമെങ്കിലും കാണാമെന്നും അത് തന്നെ ലാഭമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് ‘ദൃശ്യം’ കണ്ടതിന് ശേഷം ട്വിറ്ററില്‍ കുറിച്ചാണ് സെല്വരാഘവന് ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ദൃശ്യം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായ ഈ സിനിമ ചൈനീസ് ഉള്‍പ്പടെയുള്ള ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. പിന്നാലെ ദൃശ്യം 2വും ജീത്തു ജോസഫ് പുറത്തിറക്കി. ഈ സിനിമയും വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു.
സെല്‍വരാഘവന്റെ വാക്കുകള്‍…
‘അഭിനയമാണെന്ന് മനസിലാവരുത്. ആ ചിന്ത പോലും കാണുന്ന ആളുകളില്‍ ഉണ്ടാകരുത്. ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാലിനെ മറന്ന് ആ കഥാപാത്രത്തെ നമ്മള് കാണും. കഥാപാത്രത്തിന്റെ മൈന്യൂട്ട് ഡീറ്റൈല്‍സ് വരെ കാണാനാകും. അദ്ദേഹം നാച്ചുറല്‍ ആക്ടറാണ്. അഭിനയമാണെന്ന് ആളുകള്‍ അറിയാതിരിക്കുന്നതാണ് ഒരു അഭിനേതാവിന്റെ വിജയം. നന്നായി അഭിനയിക്കുന്നുണ്ടല്ലോ എന്ന് ആളുകള്‍ പറയരുത്. ആക്ടറിനെ കഥാപാത്രത്തില്‍ നിന്നും വേര്‍തിരിക്കാനാവും. കമല്‍ സാറിനെയും ധനുഷിനെയും പോലെയുള്ളവര്‍ അതാണ് ചെയ്യുന്നത്. അസുരന് നോക്കൂ, കഥാപാത്രത്തെ മാത്രമെ അവിടെ കാണാനാവൂ’, എന്നാണ് സെല്വരാഘവന് പറഞ്ഞത്.
അതേസമയം, 28 വര്‍ഷത്തിനു ശേഷം ഭദ്രന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘സ്ഫടികം’ റി റിലീസ് ചെയ്തിരിക്കുകയാണ്. മുടക്കുമുതല്‍ തിരിച്ച് പിടിച്ച് ഗംഭീര പ്രതികരണങ്ങള്‍ നേടിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. റി റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 2.25 കോടി രൂപയാണ്. മികച്ച പ്രതികരങ്ങളാണ് റി റിലീസ് ചെയ്തിട്ടും ചിത്രം സ്വന്തമാക്കിയത്.