‘ഡ്രൈവിംഗ് ലൈസന്‍സ്’ ന്റെ ഹിന്ദി റീമേക്ക് വരുന്നു; പൃഥ്വിരാജിനു പകരം അക്ഷയ് കുമാര്‍, സുരാജിന് പകരം ഇമ്രാന്‍ ഹാഷ്മി
1 min read

‘ഡ്രൈവിംഗ് ലൈസന്‍സ്’ ന്റെ ഹിന്ദി റീമേക്ക് വരുന്നു; പൃഥ്വിരാജിനു പകരം അക്ഷയ് കുമാര്‍, സുരാജിന് പകരം ഇമ്രാന്‍ ഹാഷ്മി

സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാമലീല, ഷെര്‍ലക്ക് ടോംസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സച്ചി തിരക്കഥ ഒരുക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് ജീന്‍ പോള്‍ ലാലിന്റെ നാലാമത്തെ ചിത്രമാണ്. ഒരു സൂപ്പര്‍ താരവും അദ്ദേഹത്തിന്റെ ആരാധകനും തമ്മിലുള്ള കഥ പറയുന്ന ചിത്രമാണിത്. സൂപ്പര്‍ താരം ഹരീന്ദ്രന്‍ ആയി പൃഥ്വിയും ആരാധകനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുരുവിളയായി സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തില്‍ എത്തിയത്.

Driving License movie review: An interesting ride from Prithvi-Suraj

ഇപ്പോഴിതാ, ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. സെല്‍ഫി
എന്ന് പേരിട്ട ചിത്രത്തില്‍ അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ഫെബ്രുവരി 24 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ അണിയറക്കാര്‍ പുറത്തുവിട്ടു. 2019ലാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് റിലീസിന് എത്തിയത്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ചലച്ചിത്ര താരത്തെയാണ് ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ റീമേക്കില്‍ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയുമാണ്. ഇരുവരും ഒരു ചിത്രത്തിനുവേണ്ടി ആദ്യമായാണ് ഒരുമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 1.34 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പുതിയ ട്രെയ്‌ലറിന്.

selfiee trailer 2 akshay kumar Emraan Hashmi prithviraj sukumaran nsn

അതേസമയം, ഹിന്ദി റീമേക്കിന്റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സെല്‍ഫിയുടെ നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രവുമാണിത്.

Driving License Movie Review: A hilarious no-brainer

നായകന്‍ അക്ഷയ് കുമാര്‍ ആയതിനാല്‍ ബോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഇത്. സല്‍മാന്‍ ഖാന്‍ ഫിലിംസ് ആണ് ചിത്രം രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്. അതേസമയം തിയറ്ററുകളില്‍ മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്.

Akshay Kumar's Film Selfiee's Director Reveals Watching The OG Malayalam Film Driving Licence Only Once Before Adapting, Here's Why!