‘ഇട്ടിമാണിയുടെ തിരക്കഥ കേട്ട് ലാലേട്ടന് കുറച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു’ : ടി.എസ്. സജി
മലയാളത്തിന്റെ അഭിമാനമായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം പുതുമുഖങ്ങള്‍ക്ക് ഡേറ്റ് കൊടുക്കാറില്ല എന്ന് ഒരു ആക്ഷേപമുണ്ട് എന്നാൽ ഈ കാര്യം തെറ്റാണെന്ന് സ്ഥാപിക്കുകയാണ് സംവിധായകന് ടി.എസ്. സജി. മോഹൻലാൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നില്ല എന്ന് പറയുന്നത് യാഥാർത്ഥ്യമല്ല എന്നും എന്നാൽ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്താനുള്ള വഴി അറിയാത്തതിന്റെ പ്രശ്നമാണെന്നും സജി പറഞ്ഞു. മോഹൻലാൽ എന്ന സംവിധായകൻ കഥ നോക്കി മാത്രമാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് അദ്ദേഹം പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും സജി പറഞ്ഞു.
‘മോഹന്‍ലാൽ എന്ന് അതുല്യ നടന്റെ അടുത്തേക്ക് ഒരു സബ്ജക്ടുമായി ഏത് റൂട്ടിൽ പോകണം എന്ന് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുമ്പോഴും അസോസിയേറ്റായി വര്‍ക്ക് ചെയ്യുമ്പോഴും അദ്ദേഹവുമായി കൂടുതല്‍ സംസാരിക്കാനും ഇടപെഴകാനും പറ്റും. നവാഗത സംവിധായകരായ ഒരു പാട് പേരുടെ കയ്യില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും യോജിച്ച നല്ല കഥാപാത്രങ്ങൾ ഉള്ള സബ്ജക്ടുകൾ ഉണ്ട്. പക്ഷേ താര രാജാക്കന്മാരുടെ അരികിലെത്താൻ ഉള്ള റൂട്ട് ഇവര്‍ക്ക് അറിയില്ല.
മോഹന്‍ലാലിനെ കണ്ട് കഥ പറയണമെങ്കിൽ ആദ്യം ലൊക്കേഷനിൽ പോയി ആന്റണി പെരുമ്പാവൂരിനെ നേരിട്ട് കണ്ട് അദ്ദേഹത്തോട് അഭിപ്രായം ചോദിച്ച ശേഷം മാത്രമേ മോഹൻലാലിന്റെ അടുത്തേക്ക് വിടുകയുള്ളു. ആന്റണി പെരുമ്പാവൂരിന് സബ്ജെക്ട് ഇഷ്ടമാകുകയാണെങ്കിൽ ചിലപ്പോള്‍ ലാലേട്ടനിലേക്ക് എത്തിയേക്കും. മോഹൻലാൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നില്ല എന്നത് തെറ്റാണ് കാരണം ഇട്ടിമാണി എന്ന സിനിമയുടെ സംവിധായകരായ ജിബി ജോജു നവാഗത സംവിധായകർ ആയിരുന്നു.
മുൻപ് കോരപ്പന് ദി ഗ്രേറ്റ് എന്ന ചിത്രത്തിനായി ഞാന്‍ സ്ക്രിപ്റ്റ് തയ്യാറാക്കിയിരുന്നു . ചിത്രം ഡയറക്ട് ചെയ്തത് മാനത്തെ കൊട്ടാരം സുനിലായിരുന്നു. അതില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തത് ജിബി ആയിരുന്നു. ലാലേട്ടന്റെ കൂടെ കുറെ പടം അയാൾ വര്‍ക്ക് ചെയ്തതാണ്. എന്റെ കയ്യില്‍ ഒരു സബ്ജെക്ടുണ്ടെന്ന് മോഹന്‍ലാലിനോട് പറഞ്ഞത് ജിബിയാണ് . സബ്ജെക്ട് കേട്ടപ്പോൾ കൊള്ളാമെന്ന് പറഞ്ഞു. കൂടാതെ പുള്ളിയുടേതായി ചില മാറ്റങ്ങള്‍ പറഞ്ഞു. അങ്ങനെ ചേഞ്ച് ചെയ്ത സിനിമയാണ് ഇട്ടിമാണി എന്ന പടം . അദ്ദേഹം ഇഷ്ടം പോലെ പുതുമുഖങ്ങള്‍ക്ക് ഡേറ്റ് കൊടുക്കുന്നുണ്ട്,’ സജി പറഞ്ഞു.