‘വിസ്മയ മോഹൻലാൽ ആവശ്യപ്പെട്ടു ബാറോസിന്റെ കഥയിൽ മാറ്റം വരുത്തി…’ തിരക്കഥാകൃത്ത് ജിജോ പുന്നൂസ് പറയുന്നു
മോഹൻലാലിന്റെ ആദ്യത്തെ സംവിധാന സംരംഭം ബാറോസിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. മലയാള സിനിമാലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചിത്രത്തിന്റെ ഒരു പ്രധാനപ്പെട്ട അണിയറ വിശേഷം പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് മോഹൻലാലിന്റെ മകൾ വിസ്മയ തിരുത്തിയിരുന്നു. ചിത്രത്തിന്റെ പൂജാ വേളയിലാണ് തിരക്കഥാകൃത്ത് ജിജോ പുന്നൂസ് വിസ്മയ മോഹൻലാൽ ബറോസിന്റെ തിരക്കഥ വായിച്ചു നോക്കിയതിനു ശേഷം ഒരു കാര്യം തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത്.മോഹൻലാലിനെ മകൻ പ്രണവ് മോഹൻലാൽ അഭിനയരംഗത്തേക്ക് സജീവമായി എത്തിയെങ്കിലും മകൾ വിസ്മയ തെരഞ്ഞെടുത്തത് എഴുത്തിന്റെ മേഖലയായിരുന്നു. താരപുത്രി രചിച്ച കവിതാസമാഹാരം ഫെബ്രുവരി മാസം പ്രസിദ്ധീകരിച്ചിരുന്നു. വിസ്മയ ബറോസിന്റെ ഭാഗമാണ് എന്ന് ജിജോ പുന്നൂസ് വെളിപ്പെടുത്തുമ്പോൾ ആണ് ഏവരും ആ വിവരമറിയുന്നത്. വിസ്മയയുടെ അഭിപ്രായം മാനിച്ചു കൊണ്ട് ബാറോസിന്റെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയതായി ജിജോ പൊന്നൂസ് ബറോസിന്റെ പൂജാവേളയിൽ തുറന്നു പറയുകയായിരുന്നു. വിസ്മയ തിരുത്താൻ ആവശ്യപ്പെട്ട കാര്യത്തെക്കുറിച്ചും ജിജോ പുന്നൂസ് വെളിപ്പെടുത്തുകയും ചെയ്തു.
ജിജോ പുന്നൂസിന്റെ വാക്കുകളിങ്ങനെ:, “ബാറോസ് ഒരു പ്രോജക്ട് ആയി കഴിഞ്ഞതിനു ശേഷം ഇതിൽ യുവാക്കളുടെ സാന്നിധ്യം വളരെ അനിവാര്യമാണെന്ന് തോന്നി. അപ്പോൾ തന്നെ മോഹൻലാൽ മക്കളെ ഇങ്ങോട്ട് അയക്കാൻ സുചിത്രയെ വിളിച്ച് പറഞ്ഞു. അങ്ങനെ വിസ്മയയും പ്രണവും ഡിസ്കഷൻ സമയത്ത് വന്നിരുന്നു. കഥ മുഴുവൻ കേട്ടിട്ട് വിസ്മയ ഒരു റിക്വസ്റ്റ് മുന്നോട്ടുവെച്ചു. ‘അങ്കിൾ ഇതിൽ ആഫ്രിക്കൻസിനെ നെഗറ്റീവ് ഷേഡ് കൊടുത്ത് ചിത്രീകരിക്കേണ്ട. അല്ലെങ്കിൽ തന്നെ അവർ പുറത്ത് ഒരുപാട് ചൂഷണങ്ങൾ നേരിടുന്നുണ്ട്. നമുക്ക് അതൊന്ന് മാറ്റാം ‘ വിസ്മയയുടെ ഈ ആവശ്യം മാനിച്ച് ബാറോസിന്റെ കഥയിൽ മാറ്റം വരുത്തി..”