നരനിൽ മമ്മൂട്ടി ആയിരുന്നു നായകൻ, എന്നാൽ അത് ഈ കാരണങ്ങളാൽ നടക്കാതെ പോയി’ തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ് വെളിപ്പെടുത്തുന്നു
മലയാള സിനിമാലോകത്ത് പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവം, മീശ മാധവൻ, തുടങ്ങിയ ചിത്രങ്ങൾക്കും മനസ്സിനക്കരെ,അച്ചുവിന്റെ അമ്മ, നരൻ തുടങ്ങിയ ചിത്രങ്ങൾക്കും രഞ്ജൻ പ്രമോദ് തൂലിക ചലിപ്പിച്ചു. ഫോട്ടോഗ്രാഫർ, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ടും രഞ്ജൻ മലയാളസിനിമയിലെ പ്രധാനപ്പെട്ട ചലച്ചിത്രകാരൻമാരിൽ ഒരാളായി. ഇപ്പോഴിതാ അദ്ദേഹം തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത നരൻ എന്ന ചിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് രഞ്ജൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. മമ്മൂട്ടി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നരൻ എന്ന ചിത്രത്തിലെ പിന്നണി രഹസ്യങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. വൈറൽ ആയ രഞ്ജൻ പ്രമോദിന്റെ വാക്കുകളിങ്ങനെ:,
“നരൻ എന്ന ചിത്രത്തിന് ഞാനാദ്യം ഇട്ടിരുന്ന ടൈറ്റിൽ രാജാവ് എന്നാണ്. അന്ന് അതിൽ നായകനായി നിശ്ചയിച്ചിരുന്നത് ലാലേട്ടനെ അല്ല മമ്മൂട്ടിയെ ആയിരുന്നു. ആദ്യം അത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻ നിർമ്മിച്ച് ഹരിഹരൻ സാർ സംവിധാനം ചെയ്ത് മമ്മൂക്ക നായകനായി അഭിനയിക്കാൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്.
ഇന്നു കാണുന്ന നരനിലെ മരം പിടുത്തം ഒന്നും എന്ന് ഇല്ലായിരുന്നു, അത് ആലോചിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മമ്മൂക്കയുടെ സംസാരിച്ചപ്പോൾ ആ സിനിമയോട് വളരെ അനുഭാവപൂർവ്വം ഉള്ള സമീപനം ആണ് പ്രകടിപ്പിച്ചത്. അതിനുശേഷം ആ ചിത്രം എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നടക്കാതെ പോയി. ഹരിഹരൻ സാറിന് എന്നെ മനസ്സിലാക്കാത്തത് കൊണ്ടോ ഞങ്ങൾ തമ്മിലുള്ള ഒരു വൈബ് കമ്മ്യൂണിക്കേഷൻ ചെയ്യാൻ പറ്റാത്തത് കൊണ്ടോ പകുതിയിൽ വെച്ച് നടക്കാത്ത അവസ്ഥയിൽ നിന്നു. പിന്നീട് ഞാൻ തന്നെ സംവിധാനം ചെയ്യാം എന്ന കാഴ്ചപ്പാടിലേക്ക് വന്നു. അപ്പോൾ ആ കഥാപാത്രത്തിന്റെ അകത്ത് വേറെ കുറെ മാറ്റങ്ങൾ ഒക്കെ ഉണ്ടായി.ഇതിനകത്ത് അടി എന്നത് ഒരു പ്രധാനഘടകമായി വന്നു. സത്യത്തിൽ ഇന്ന് നമ്മൾ നോക്കുമ്പോൾ നരന്റെ അകത്ത് ഒരുപാട് അടി ഇല്ല. ഞാൻ മമ്മൂക്കയുടെ അടുത്ത് ആദ്യം ആലോചിക്കുമ്പോൾ ഉണ്ടായിരുന്ന രീതിയിലല്ല, ഇപ്പോൾ അതിന് ചെറിയ മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്.
അടി ഒരു പ്രധാനഘടകം ആയിട്ട് വന്നപ്പോൾ, അത്രയും ഫൈറ്റ് അതിൽ ഉണ്ടാകുമ്പോൾ എനിക്ക് മമ്മൂക്കയെ ഡയറക്ട് ചെയ്യാൻ പറ്റില്ല എന്നൊരു തോന്നൽ ഉണ്ടായി.മമ്മൂക്കയുടെ എനിക്ക് വളരെ വലിയ ബഹുമാനം ആണുള്ളത്. അതുകൊണ്ടുതന്നെ ഇത്രയും ഫൈറ്റ് ഉള്ള സിനിമ മമ്മൂക്കയെ വെച്ച് സംവിധാനം ചെയ്യാൻ ഒരുപാട് അതെനിക്ക് ചിലപ്പോൾ പ്രശ്നമാകും എന്ന് തോന്നി. മമ്മൂക്ക വെച്ച് ആദ്യം ഒരു ചിത്രം ഡയറക്ട് ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാൻ ഈ കഥ ചെന്ന് ലാലേട്ടന്റെ അടുത്ത് പറയുന്നത്. മമ്മൂക്കയുടെ അടുത്ത് പറഞ്ഞതുപോലെ ലാലേട്ടനോട് അത്ര വിശദമായി ഒന്നും കഥ പറഞ്ഞിട്ടില്ല. ഒരു എലമെന്റ്സ് മാത്രം പറഞ്ഞു.