Latest News

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഇഹലോകവാസം വെടിഞ്ഞു

മലയാള സിനിമയിലെ ഇതിഹാസ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഇഹലോകവാസം വെടിഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അ.ന്ത്യം.മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൊമേഷ്യൽ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.കോട്ടയം കുഞ്ഞച്ചൻ,ന്യൂഡൽഹി, രാജാവിന്റെ മകൻ,നായർ സാബ്, സംഘം,മഹാനഗരം, ഗാന്ധർവ്വം, എഫ്ഐആർ അങ്ങനെ എത്രയെത്ര ചിത്രങ്ങൾ ആണ് അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് ഉയർന്നിട്ടുള്ളത്.മലയാള സിനിമയിലെ എക്കാലത്തെയും വലിയ നഷ്ടങ്ങളിൽ ഒന്ന് തന്നെയാണ് ഡെന്നിസ് ജോസഫിന്റെ വിയോഗം. സ്വഭവനത്തിൽ കുഴഞ്ഞു വീഴുകയായിരുന്ന അദ്ദേഹത്തെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave a Reply