ദൃശ്യം 2-ൽ ആരും ശ്രദ്ധിക്കാതെ പോയ 42 അബദ്ധങ്ങൾ; വീഡിയോ കാണാം
1 min read

ദൃശ്യം 2-ൽ ആരും ശ്രദ്ധിക്കാതെ പോയ 42 അബദ്ധങ്ങൾ; വീഡിയോ കാണാം

ജീത്തു ജോസഫ് സംവിധാനത്തിൽ ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമസിന്റെ ബാനറിൽ നിർമിച്ച ചിത്രമാണ് ‘ദൃശ്യം2’. തിയറ്ററുകൾ ഇളക്കി മറിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘ദൃശ്യം’ എന്ന ആദ്യ ഭാഗത്തോട് നൂറു ശതമാനം കൂറു പുലർത്തിയ രണ്ടാം ഭാഗം എന്നാണ് സിനിമയെ കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. 2013-ൽ ഇറങ്ങിയ ദൃശ്യം ഒന്നാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച താരങ്ങളിൽ പലരും ദൃശ്യം 2ലും വേഷമിട്ടിരുന്നു. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഈ ചിത്രം ആമസോൺ പ്രൈമിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ് ചെയ്തത്. ആദ്യം തിയേറ്റർ റിലീസ് ആണ് ഉദ്ദേശിച്ചത് എങ്കിലും കോവിഡ് സാഹചര്യത്തിൽ അത് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചു. ഒടിടി യിൽ റിലീസ് ചെയ്ത ആദ്യ ബിഗ് ബഡ്ജറ്റ് മലയാളം ചിത്രം കൂടിയായിരുന്നു ദൃശ്യം 2. സിനിമ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചു ഇരുത്തുകയാണ്. അത്തരത്തിലുള്ള ഒരു പ്രകടനമാണ് സിനിമയിൽ. ചിത്രത്തിലേ ചില ഭാഗങ്ങളിൽ പല അബന്ധങ്ങൾ സംഭവിച്ചിട്ടുണ്ട് അത് പ്രേക്ഷർക്ക് മുന്നിലേക്ക് കാണിച്ചിരിക്കുകയാണ് ഒരു യൂട്യൂബർ. ഇന്നത്തെ വലിയൊരു സെർച്ച്‌ എഞ്ചിൻ കൂടിയാണ് യൂട്യൂബ് എന്നത്. നമുക്ക് മുന്നിൽ ഇന്ന് നിരവധി യൂട്യൂബ് ചാനലുകൾ ഉണ്ട്. അത്തരം ഒരു ചാനലിൽ ചർച്ച ചെയ്യുന്നത് ദൃശ്യം 2 സിനിമയിലെ ചില അബന്ധങ്ങളെയാണ്.

ഓരോ ചാനലിന്റെ ജനപ്രിതിയും പ്രാധാന്യവും കണക്കിലെടുത്തു ഓരോ പ്രേക്ഷകരും ചാനലിന്റെ സ്ഥിര കാഴച്ചക്കാരായി മാറുന്നത് ചാനലിൽ വരുന്ന ഉള്ളടക്കാത്തെ കേന്ദ്രികരിച്ചു കൊണ്ടായിരിക്കും എന്നതാണ്. ദൃശ്യം 2വിലെ 42 അബന്ധങ്ങൾ ആണ് പ്രേക്ഷർക്ക് മുന്നിലേക്ക് “കിരൺ ജോൺ ഇടികുള “എന്ന യൂട്യൂബർ കാണിച്ചു തരുന്നത്. ഈ വീഡിയോ പ്രദർശനത്തിന് മുന്നിൽ തന്നെ ഒരു അറിയിപ്പ് കൂടി നൽകുന്നു ഇദ്ദേഹം, “അബന്ധങ്ങൾ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാൽ ഈ അബദ്ധങ്ങൾ ഒന്നും തന്നെ സിനിമയെ നെഗറ്റീവായി ബാധിക്കുന്നില്ല. ഈ വീഡിയോ മോശമായി കാണുന്നവർക്ക് ഇത് ഇപ്പോൾ തന്നെ ക്ലോസ് ചെയ്യാവുന്നതാണ്” ഇങ്ങനെ ഒരു കുറിപ്പ് കൂടി വീഡിയോയിൽ ചേർത്തിട്ടുണ്ട്. കാണിച്ചിരുന്ന 42 ബന്ധങ്ങളും സിനിമയിൽ നിന്ന് ഒരു പ്രേക്ഷകനും പോലും കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ്. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന അബദ്ധങ്ങൾ ഒന്നും പ്രേക്ഷകരുടെ ആസ്വാദനത്തിൽ ബാധിക്കുന്നുമില്ല.

Leave a Reply