“പ്രിയദർശൻ മരയ്ക്കാർ പോലൊരു സിനിമ ചെയ്യേണ്ടിയിരുന്നില്ല” : സത്യൻ അന്തിക്കാട്
പ്രശസ്തരായ ആളുകളുടെ വാക്കുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ചർച്ചയാവാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് സംവിധായകനായ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ആണ്. മലയാള സിനിമാ ലോകത്തിന് കുടുംബ ചിത്രങ്ങൾക്ക് പുതിയ വഴിത്തിരിവ് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. ഇപ്പോൾ അദ്ദേഹം പറഞ്ഞിരിക്കുന്നത് സോഷ്യൽ മീഡിയയെ ഒരിക്കലും നിയന്ത്രിക്കാൻ കഴിയില്ല എന്നാണ്. സ്വന്തം ആയി പലരും സോഷ്യൽ മീഡിയ ഉപയോഗിക്കുകയാണ് അതേ സമയം കുറേപേർ ചേർന്ന് ഒരാളെ ആക്രമിക്കുന്ന കാഴ്ചയാണ് പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ കാണാറുള്ളത്. പണ്ട് ആളെ കയറ്റി തീയറ്ററിൽ ആയിരുന്നു പതിവ്. എന്നാല്‍ ഇപ്പോൾ സോഷ്യൽ മീഡിയ വഴിയാണ് അത്തരം പ്രചാരണം നടത്തുന്നത്.
മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ ആണ് സത്യൻ അന്തിക്കാട് മനസ്സ് തുറന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. പ്രിയദർശൻ എന്ന സംവിധായകൻ ചെയ്ത ഏറ്റവും വലിയ തെറ്റാണ് അത്തരത്തിലുള്ള ഒരു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തെക്കുറിച്ച് സിനിമയിൽ ഇല്ലാത്ത ഡയലോഗുകൾ വച്ച് പോലും ട്രോളുകൾ ക്രിയേറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പലരും ഷെയർ ചെയ്തിരുന്നു. സിനിമയിൽ ഇല്ലാത്ത ഡയലോഗുകൾ പോലും വെച്ച് ഇത്തരത്തിൽ അടിക്കാൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് മനസ്സിലായിട്ടില്ല.
ടോവിനോ തോമസ് നായകനായി എത്തിയ തല്ലുമാല തിയേറ്ററിൽ എത്തിയപ്പോൾ യൂത്ത് കയറിയാലേ സിനിമ വിജയിക്കൂ എന്ന് ആളുകള്‍ പറഞ്ഞു. അപ്പോഴാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം വരുന്നത്. അതിന് അമ്മമാരൊക്കെയാണ് കയറുന്നത്. സിനിമയെ ഒരിക്കലും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല എന്നും സത്യന് അന്തിക്കാട് പറഞ്ഞു. കൂടാതെ സന്ദേശം എന്ന ചിത്രത്തെക്കുറിച്ചും പറഞ്ഞു. ശ്രീനിവാസനും താനും ചെയ്ത അർപ്പണമനുഭാവത്തിന്റെ ഫലമാണ് സന്ദേശം എന്ന ചിത്രം ഈ കാലത്ത് ആ ചിത്രം ഒരു ചർച്ചയാകുന്നു എന്ന കാര്യത്തിൽ വളരെ സന്തോഷമുണ്ട്. ഏറ്റവും ഒടുവിലായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രമാണ് തിയേറ്ററിൽ എത്തിയത്. ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത് എന്നാൽ വിചാരിച്ച പോലെ ഒരു വിജയം ചിത്രത്തിന് നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല.