‘മമ്മൂട്ടിയെ പോലൊരു നടനെ ബോളിവുഡിലോ ഹോളിവുഡിലോ ഞാന്‍ കണ്ടിട്ടില്ല’; നോവലിസ്റ്റ് ശോഭ ഡേ പറയുന്നു
1 min read

‘മമ്മൂട്ടിയെ പോലൊരു നടനെ ബോളിവുഡിലോ ഹോളിവുഡിലോ ഞാന്‍ കണ്ടിട്ടില്ല’; നോവലിസ്റ്റ് ശോഭ ഡേ പറയുന്നു

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അന്‍പത്തിയൊന്ന് വര്‍ഷങ്ങളാണ് അദ്ദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്. അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി ഇപ്പോള്‍ നന്‍പകല്‍ നേരത്ത് മയക്കം വരെ എത്തി നില്‍ക്കുന്നു. മമ്മൂട്ടിയ്ക്ക് സിനിമയ്ക്കകത്തും പുറത്തുമെല്ലാം നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ നേവലിസ്റ്റും കോളമിസ്റ്റുമായ ശോഭ ഡേ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. മമ്മൂട്ടിയെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും അദ്ദേഹത്തെ പോലൊരു നടനെ ബോളിവുഡിലോ ഹോളിവുഡിലോ താന്‍ കണ്ടിട്ടില്ലെന്നും മമ്മൂട്ടിയുടെ നെഞ്ച് പാറ പോലെ ഉറപ്പുള്ളതാണെന്നും ശോഭ ഡേ പറയുന്നു.

‘മമ്മൂട്ടിയെ അദ്ദേഹത്തിന്റെ പഴയകാല സിനിമകള്‍ മുതല്‍ ഞാന്‍ ആരാധിക്കുന്നുണ്ട്. ആ സമയം മുതല്‍ എനിക്ക് മമ്മൂട്ടിയെ ഒരുപാട് ഇഷ്ടമാണ്. ഞാന്‍ ഈ കാര്യം എന്റെ ഭര്‍ത്താവിനോട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ പോലൊരു നടനെ ബോളിവുഡിലോ ഹോളിവുഡിലോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ നെഞ്ച് പാറപോലെ ഉറപ്പുള്ളതും ഭയങ്കര കംഫേര്‍ട്ട് തോന്നിപ്പിക്കുന്നതുമാണ്. വിശാലമായ നെഞ്ച്, ശബ്ദത്തിന്റെ ഗാംഭീര്യം, കരിയറിലെ ഉയര്‍ച്ച ഇതെല്ലാം കൊണ്ടാണ് എനിക്ക് മമ്മൂട്ടിയോട് ഇഷ്ടം തോന്നാനുള്ള കാരണം. അദ്ദേഹം അടിപൊളിയാണ് അതുകൊണ്ടാണ് മമ്മൂട്ടിയെ ഞാന്‍ ഇത്രയഝികം ആരാധിക്കുന്നത്. ഇനി ഞാന്‍ പറയാന്‍ പോകുന്നത് തെറ്റിദ്ധരിച്ചാലും കുഴപ്പമില്ല. എന്നെങ്കിലുമൊരിക്കല്‍ മമ്മൂട്ടിയെ നേരില്‍ കണ്ടാല്‍ ഒരു അരസെക്കന്റ് എങ്കിലും അദ്ദേഹത്തിന്റെ പാറപോലുള്ള വിരിമാറില്‍ എനിക്ക് തലചായ്ക്കണം. കുറച്ച് സെക്കന്റായാലും സ്വര്‍ഗത്തില്‍ എത്തിയ അനുഭുതിയായിരിക്കും എനിക്ക് അനുഭവപ്പെടുക’ എന്നും ശോഭ ഡേ കൂട്ടിച്ചേര്‍ത്തു.

അതേസമയം മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ ക്രിസ്റ്റഫര്‍ ആണ്. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും. ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്.