”നിങ്ങൾ ലാലേട്ടനെ എന്തിനാണ് ഇങ്ങനെ കാണിക്കുന്നതെന്ന് ചിലർ ചോ​ദിക്കുന്നു, എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് സിനിമ ചെയ്യാൻ പറ്റില്ല”; ശാന്തി മായദേവി
1 min read

”നിങ്ങൾ ലാലേട്ടനെ എന്തിനാണ് ഇങ്ങനെ കാണിക്കുന്നതെന്ന് ചിലർ ചോ​ദിക്കുന്നു, എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് സിനിമ ചെയ്യാൻ പറ്റില്ല”; ശാന്തി മായദേവി

മമ്മൂട്ടിയുടെ ഗാനഗന്ധവർവനിലും മോഹൻലാലിന്റെ ദൃശ്യം രണ്ടാം ഭാഗത്തിലും വക്കീലായി വന്ന് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ നടിയാണ് യഥാർത്ഥ ജീവിതത്തിലും വക്കീലായ ശാന്തി മായദേവി. ഇപ്പോൾ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന് തിരക്കഥയെഴുതി ചുവടു മാറ്റുകയാണ് താരം. ജീത്തു ജോസഫും ശാന്തി മായദേവിയും ചേർന്നാണ് നേരിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്.

ഒരു കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട് ഒരുക്കിയതാണെന്നും സൂചനകളുണ്ട്. ഒരുപാട് നാൾ കേസൊന്നും അറ്റൻഡ് ചെയ്യാതെയിരിക്കുന്ന സാധാരണ അഭിഭാഷകനായാണ് മോഹൻലാൽ നേരിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ മോഹൻലാൽ ഒരു സാധാരണ വക്കീൽ ആണ്, ഇനി സാധാരണയിലും താഴെയാണോ എന്നറിയില്ല എന്നാണ് ശാന്തി മായാദേവി പറയുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ മനസ് തുറന്നത്.

”ഈ ചിത്രത്തിൽ ലാലേട്ടനെ ഒരു സാധാരണ വക്കീൽ ആയിട്ടാണ് കാണാൻ കഴിയുക. ഇനി സാധാരണയിലും താഴെയുള്ള വക്കീലാണോ എന്നറിയില്ല. ഇപ്പോൾ പ്രേക്ഷകർ നിങ്ങൾ ലാലേട്ടനെ എന്തിനാണ് ഇങ്ങനെ കാണിക്കുന്നതെന്നൊക്കെ ചോദിക്കുന്നുണ്ട്. ഇത് കഥയാണ്. നമ്മളൊരു കഥയുണ്ടാക്കുന്നു. കഥ ചെയ്യുന്നയാൾക്ക് അതിഷ്ടമാകുന്നു. പ്രൊഡ്യൂസ് ചെയ്യാൻ വേറൊരാൾ ഉണ്ടാകുന്നു. ഷൂട്ട് ചെയ്യുമ്പോഴും നമ്മളത് ഇഷ്ടത്തോടെയാണ് ചെയ്യുന്നത്.

സിനിമയൊക്കെ ഒരു വിധായാണ്. ചില സിനിമകൾ എല്ലാവർക്കും ഇഷ്ടപ്പെടും. ചിലത് ഇപ്പോൾ ഇഷ്ടപ്പെടില്ല, എന്നാൽ കുറെ കഴിഞ്ഞ് ആ സിനിമ ഇഷ്ടപ്പെടാം. നമുക്ക്santhi എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമ ചെയ്യാൻ കഴിയില്ല. നീതി പുലർത്തുക എന്നതേ പറ്റുകയുള്ളൂ. ഒരു കോ- റൈറ്റർ എന്ന നിലയ്ക്ക് എനിക്ക് സിനിമയിൽ നീതി പുലർത്താൻ പറ്റി എന്നാണ് എന്റെ വിശ്വാസം”- ശാന്തി മായദേവി പറയുന്നു.